പുതുവർഷം ഒന്ന് കളർ ആക്കാൻ യുവാവ് കണ്ടു പിടിച്ച വഴി ഒടുവിൽ മുട്ടൻ പണിയായി തിരിച്ചു കിട്ടി. ഓസ്ട്രേലിയയിലാണ് സംഭവം. പോൾ ഐര എന്ന യുവാവാണ് പുതു വർഷ രാത്രി അടിച്ചു പൊളിക്കാൻ ഒരു കെട്ട് കഥ മെനയുകയും ഒടുവിൽ കുടുങ്ങുകയും ചെയ്തത്.
ഇയാള് ഭാര്യയോടും വീട്ടുകാരോടും പറഞ്ഞത് തന്നെ ആരോ തട്ടിക്കൊണ്ടുപോയി എന്നാണ്. തനിക്ക് പണം നൽകാനുള്ള ആളെ കാണാൻ വേണ്ടി പോകുന്നു എന്ന് പറഞ്ഞാണ് ഇയാൾ വീട്ടിൽ നിന്നും ഇറങ്ങിയത്. വഴിയില്‍ വച്ചാണ് ഇയാളെ കാണാതാകുന്നത്. പിന്നീട് ഇയാളുടെ വീട്ടിലേക്ക് ഒരു സന്ദേശം വന്നു. അതിൽ പോൾ ഐറ തന്റെ ഒപ്പമുണ്ട് എന്നും അയാളുടെ ബൈക്ക് തന്നാൽ മോചിപ്പിക്കാം, അതുവരെ അയാൾക്ക് ഒന്നും സംഭവിക്കില്ല എന്നുമായിരുന്നു മെസ്സേജ്. ഈ മെസ്സേജ് അയച്ചത് ഒരു ലൈംഗിക തൊഴിലാളിയുടെ ഫോണില്‍ നിന്നുമായിരുന്നു.
ഏഴായിരം ഡോളർ വിലയുള്ള ബൈക്കിനുവേണ്ടി ഭർത്താവിനെ ആരോ തട്ടിക്കൊണ്ടുപോയി എന്ന് പോളിന്റെ ഭാര്യ വിശ്വസിക്കുകയും ചെയ്തു. അവർ ഈ വിവരം പോലീസിനെ അറിയിച്ചു. പരാതി ലഭിച്ച ഉടൻതന്നെ പോലീസ് അന്വേഷണം ആരംഭിച്ചു. തുടർന്ന് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മെസ്സേജ് ലഭിക്കുന്ന സമയം ഇയാൾ കാമുകിയുടെ വീട്ടിലെത്തിയിരുന്നതായി അറിയാൻ കഴിഞ്ഞു. ഇതോടെ കാമുകിയും ഭർത്താവും ചേർന്നുള്ള ആസൂത്രിത നാടകമായിരുന്നു ഇതെന്ന് പോലീസിന് മനസ്സിലായി. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ ബോധപൂർവ്വം മെനഞ്ഞെടുത്ത ഒരു തട്ടിക്കൊണ്ടുപോകൽ നാടകമായിരുന്നു ഇതെന്ന് മനസ്സിലായി.
പോലീസിനെ ബോധപൂർവം കബളിപ്പിക്കാൻ ശ്രമിച്ചതിന് ഇയാൾക്കെതിരെ 25000 ഡോളർ പിഴ ചുമത്തുകയും ചെയ്തു. സത്യം പുറത്തിറഞ്ഞതോടെ ഭാര്യ ഇയാളെ ഉപേക്ഷിച്ചു എന്നാണ് വിവരം.