ഇന്ത്യൻ ഭക്ഷണ വിഭവങ്ങൾ അതിൻറെ വൈവിധ്യം കൊണ്ട് ലോക പ്രശസ്തമാണ്. ഒരു സദ്യയിൽ പോലും നമുക്ക് കഴിച്ച് തീർക്കാൻ പറ്റാത്തത്ര വിഭവങ്ങൾ വിളമ്പുന്നത് നമ്മൾ കണ്ടിട്ടുണ്ട്. പൊതുവേ കേരളത്തില്‍ ഓണത്തിനാണ് ഇത്തരം വിഭവങ്ങള്‍ ഒരുക്കാറുള്ളത്. എന്നാല്‍ തമിഴ്നാട് മുതൽ അങ്ങോട്ടുള്ള സംസ്ഥാനങ്ങളിൽ പൊങ്കൽ ആഘോഷങ്ങൾക്ക് ഏറെ പേരിട്ടതാണ്. അതുകൊണ്ടുതന്നെ ആ ദിവസം വിഭവ സമൃദ്ധമായ വിരുന്നാണ് അവിടുത്തുകാര്‍ ഒരുക്കാറുള്ളത്. ഇത്തരത്തിൽ കഴിഞ്ഞ ദിവസം ആന്ധ്രപ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയിലെ ബീമാവാരത്തിൽ നിന്നുള്ള ഒരു കുടുംബം തങ്ങളുടെ മരുമകനേ സ്വീകരിക്കുന്നതിന് വേണ്ടി ഒരുക്കിയ വിരുന്ന് വലിയ വാർത്തയായി മാറി. മകരസംക്രാന്തി ദിനത്തോടനുബന്ധിച്ച് 173 വിഭവങ്ങളുമായാണ് ഇവർ തങ്ങളുടെ മരുമകനെ സ്വീകരിച്ചത്. വ്യവസായിയായ തതവര്‍ത്തി ബദ്രിയും അദ്ദേഹത്തിൻറെ ഭാര്യ സന്ധ്യയും ചേർന്നാണ് ഇത്തരം ഒരു സ്വീകരണം ഒരുക്കിയത്.
മകൾ ഹരിതയും ഭർത്താവ് പൃഥ്വി ഗുപ്തയും തങ്ങൾ ഒരുക്കിയ വിഭവങ്ങൾ താല്പര്യ പൂർവ്വം കഴിക്കുന്നതിന്റെ ചിത്രങ്ങള്‍ ഇപ്പോൾ സമൂഹ മാധ്യമത്തിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ വിരുന്നിൽ വിവിധ തരത്തിലുള്ള ബിരിയാണികൾ , ഹൽവ , വ്യത്യസ്തമായ ഇലക്കറികൾ , വീട്ടില്‍ ഉണ്ടാക്കിയ ഐസ്ക്രീമുകൾ എന്നിവയും ഉൾപ്പെടുന്നു.
ഇത്രയും വിഭവങ്ങൾ ഒരുമിച്ച് കണ്ടതിന്റെ ആശയക്കുഴപ്പം പൃഥ്വി ഗുപ്തയുടെ മുഖത്ത് കാണാം. ഏത് എടുക്കണം എന്നറിയാതെ അത്ഭുതം കൂറിയിരിക്കുന്ന അദ്ദേഹത്തിൻറെ ചിത്രങ്ങളും ഇപ്പോള്‍ സമൂഹ മാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്. ഗോദാവരി ജില്ലയിലുള്ളവർ പൊതുവേ ആദിത്യ മര്യാദയ്ക്ക് വളരെയധികം പേരുകേട്ടവർ കൂടിയാണ്. പൊങ്കലിനോട് അനുബന്ധിച്ച് വീട്ടിലെത്തുന്ന അതിഥികൾക്ക് വിശേഷ ആഹാരങ്ങൾ ഒരുക്കി നൽകുന്ന ഒരു രീതി തന്നെ അവിടെ നിലവിലുണ്ട്. ഇത്തവണ സ്വന്തം മകളും മരുമകനുമാണ് വിശിഷ്ടാതിഥി എന്നതുകൊണ്ടുതന്നെ കുറച്ച് കളര്‍ ആക്കിയിരിക്കുകയാണ് വ്യവസായിയും ഭാര്യയും. ഏതായാലും ഈ വിരുന്നിനെ കുറിച്ചുള്ള വാർത്തകൾ ഇപ്പോള്‍ സമൂഹ മാധ്യമത്തിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.