വീട്ടു മുറ്റത്തെ പേരയ്ക്ക പറിച്ചതിന് 12 വയസ്സുകാരനു മർദ്ദനം; ബൈക്കിടിച്ച് അപായപ്പെടുത്താൻ ശ്രമം; കുട്ടിയുടെ തുടയെല്ലിന് പൊട്ടല്‍

തന്റെ പറമ്പിൽ നിന്നും പേരക്ക പറിച്ചത്തിന്റെ പേരിൽ 12 വയസ്സുകാരനെ ക്രൂരമായി മർദ്ദിച്ചതായി പരാതി. മലപ്പുറം പെരിന്തല്‍മണ്ണ വാഴങ്കട കുനിയൻകാട്ടിൽ അഷ്റഫ് എന്ന 49 കാരനാണ് ഈ മനസാക്ഷി രഹിതമായ പ്രവർത്തി ചെയ്തത്. കുട്ടിയുടെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു.

വീട്ടു മുറ്റത്തെ പേരയ്ക്ക പറിച്ചതിന് 12 വയസ്സുകാരനു മർദ്ദനം; ബൈക്കിടിച്ച് അപായപ്പെടുത്താൻ ശ്രമം; കുട്ടിയുടെ തുടയെല്ലിന് പൊട്ടല്‍ 1

കളിക്കാൻ എത്തിയ 12 കാരനായ  കുട്ടി പറമ്പിൽ നിന്നും പേരയ്ക്ക പറിച്ചു എന്ന കാരണത്തിനാണ് ഇയാൾ കുട്ടിയെ ക്രൂര മർദ്ദനത്തിന് ഇരയാക്കിയത്.  ഇയാള്‍ പിന്നീട് ഇരുചക്ര വാഹനത്തിൽ പിന്തുടർന്നെത്തി ഇടിച്ചു വീഴ്ത്തുകയും ചെയ്തു എന്നാണ് പരാതിയില്‍ പറയുന്നത്. കുട്ടിയുടെ തുടയെല്ലിന് പൊട്ടലുണ്ട്.

കഴിഞ്ഞ ദിവസം ആണ് സംഭവം നടന്നത്. കുട്ടിയെ പെരിന്തൽ മണ്ണയിൽ ഉള്ള ഒരു സര്‍ക്കാര്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എങ്കിലും പിന്നീട് ഒരു സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് മാറ്റുക ആയിരുന്നു. ഇന്നലെ ഉച്ചയോടെ കുട്ടിയുടെ തുടയെല്ലിൽ ശസ്ത്രക്രിയ നടത്തി . ശേഷം  കുട്ടിയുടെ ബന്ധുക്കൾ പെരിന്തൽമണ്ണ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. 

സംഭവം വലിയ വാർത്ത ആയതോടെ വിശദമായ അന്വേഷണത്തിന് ആരോഗ്യമന്ത്രി വീണാ ജോർജ് ഉത്തരവിട്ടു. റിപ്പോർട്ട് സമർപ്പിക്കാൻ വനിതാ ശിശു വികസന വകുപ്പ് ഡയറക്ടറോട് അവർ ആവശ്യപ്പെട്ടു.

അതേസമയം അഷ്റഫ് പറയുന്നത് മറ്റൊന്നാണ്. പേരക്ക പറിച്ചു കൊണ്ട് ഓടിയ കുട്ടി സമീപത്തുള്ള പോസ്റ്റിൽ ഇടിച്ച് വീണു പരിക്ക് പറ്റിയതാണ് എന്നാണ് ഇയാളുടെ വാദം. ഏതായാലും സംസ്ഥാന ബാലാവകാശ കമ്മീഷൻ മലപ്പുറം ജില്ലാ പോലീസ് മേധാവി , ജില്ല ശിശു സംരക്ഷണ ഓഫീസർ എന്നിവരോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

Exit mobile version