വലിയ ലക്ഷ്യത്തിലേക്കുള്ള യാത്രയിലാണ് അവൾ; അതിനായി ജോലി ഉപേക്ഷിച്ചു; തെരുവിൽ ചായക്കട നടത്തുന്ന ശർമിഷ്ഠയെ അറിയാതെ പോകരുത്

ഡൽഹിയിലെ ഗോപിനാഥ് ബസാറിൽ ചായക്കട നടത്തുന്ന ശർമിഷ്ഠ എന്ന യുവതിയും അവരുടെ വ്യത്യസ്തമായ ലക്ഷ്യവും ഇന്ന് സമൂഹ മാധ്യമത്തിൽ  ഏറെ ആഘോഷിക്കപ്പെടുകയാണ്. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തരം കരസ്ഥമാക്കിയ ഇവർ ലോകത്തിനു തന്നെ പ്രചോദനമാണ്. ചായോസ് എന്ന കമ്പനിയെ പിന്നിലാക്കണം എന്നതാണ് ശർമിഷ്ഠയുടെ ഏറ്റവും വലിയ ലക്ഷ്യം. അതിനായാണ് അവർ വഴിയോരക്കച്ചവടത്തിലേക്ക് ഇറങ്ങിത്തിരിച്ചത്. ലക്ഷ്യം വിദൂരത്തിലാണെന്ന് നല്ല ബോധ്യമുണ്ട്. എന്നിരുന്നിട്ട് കൂടി അതിലേക്ക്  പതിയെ നടന്നെടുക്കാൻ തയ്യാറെടുക്കുകയാണ് ശർമിഷ്ഠ.

വലിയ ലക്ഷ്യത്തിലേക്കുള്ള യാത്രയിലാണ് അവൾ; അതിനായി ജോലി ഉപേക്ഷിച്ചു; തെരുവിൽ ചായക്കട നടത്തുന്ന ശർമിഷ്ഠയെ അറിയാതെ പോകരുത് 1

പഠനം പൂർത്തിയാക്കിയതിനു ശേഷം ബ്രിട്ടീഷ് ലൈബ്രറിയിൽ ജോലി ചെയ്യുകയായിരുന്ന ശർമിഷ്ട തന്റെ ലക്ഷ്യം നടപ്പിലാക്കുന്നതിന് വേണ്ടി ജോലി ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് ഭാവന റാവു എന്ന സുഹൃത്തിൻറെ ഒപ്പം ഗോപിനാഥ ബസാറില്‍ ചായക്കട ആരംഭിച്ചു. ഒരു സൈനികനാണ് ശർമിഷ്ഠയുടെ കഥ സമൂഹ മാധ്യമത്തിലൂടെ ലോകത്തിനു മുന്നിൽ പങ്കു വെച്ചത്.

സഞ്ജയ് ഖന്ന എന്ന ഈ സൈനികൻ ഒരിക്കൽ ഗോപിനാഥ് ബസാറിൽ പോയപ്പോഴാണ് ശർമിഷ്ഠയെ ആദ്യമായി പരിചയപ്പെടുന്നത്. മനോഹരമായി ഇംഗ്ലീഷ് സംസാരിക്കുന്ന ശർമിഷ്ഠയോട് അദ്ദേഹം വിവരങ്ങൾ ചോദിച്ചറിഞ്ഞു. പിന്നീട് അവരുടെ കൂടുതൽ വിവരങ്ങളും ലക്ഷ്യം എന്താണെന്നും മനസ്സിലാക്കിയതോടെ അത് സമൂഹ മാധ്യമത്തിൽ പങ്കു വയ്ക്കുകയായിരുന്നു.

ഉയർന്ന വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരുന്നിട്ടും ചെറിയ വഴികൾ പിന്തുടർന്ന് ഉന്നതിയിലേക്ക് നടന്നു കയറാൻ മനസ്സ് കാണിച്ച ശർമിഷ്ഠ രാജ്യത്തിന് തന്നെ  മാതൃകയാണെന്ന് സഞ്ജയ് പറയുന്നു.

നിരവധി പേരാണ് ശർമിഷ്ഠയുടെ ഈ വ്യത്യസ്തമായ തെരഞ്ഞെടുപ്പിനെ അംഗീകരിച്ചുകൊണ്ട് കമൻറ് രേഖപ്പെടുത്തിയത്. വിദൂര സ്വപ്നങ്ങൾക്ക് വേണ്ടി പ്രയത്നിക്കുന്നവർക്ക് ശർമിഷ്ഠ ഒരു പ്രചോദനമാണെന്ന് സോഷ്യൽ മീഡിയ ഒന്നടങ്കം പറയുന്നു. ഇത്തരം ഒരു തീരുമാനത്തിലെത്താൻ വലിയ ആത്മധൈര്യം വേണം. ലക്ഷ്യ നിർവഹണത്തിന് കഠിനപ്രയത്നം നടത്തുന്ന ശർമിഷ്ഠ മാതൃകയാണ്.

Exit mobile version