മുംബയില്‍ ഒരു വീട് വാങ്ങാന്‍ പണമുണ്ടോ ? എങ്കില്‍ അമേരിക്കയില്‍ സ്വന്തമായി ഒരു ദ്വീപ് വാങ്ങാം; വിവരങ്ങള്‍ ഇങ്ങനെ   

ലോകത്തെ ഏറ്റവും ചിലവേറിയ നഗരങ്ങളിൽ ഒന്നാണ് മുംബൈ. ഇന്ത്യയിലെ അതി സംബന്നര്‍ എല്ലാവരും കുടിയേറി പാര്‍ത്തിരിക്കുന്ന സ്ഥലമാണ് മുംബൈ. അതുകൊണ്ട് തന്നെ  ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം എന്നാണ് മുംബൈയെ പൊതുവേ വിശേഷിപ്പിച്ചു പോരുന്നത്. മുംബൈയിൽ ഒരു വീട് വാങ്ങുന്നതിന് വേണ്ടി  ജീവിതത്തിലെ മുഴുവൻ സമ്പാദ്യവും ചെലവഴിക്കാൻ പോലും പലരും തയ്യാറാകുന്നു. എന്നാൽ കയ്യിൽ ധാരാളം പണമുണ്ടെങ്കിൽ നിങ്ങൾക്ക് മുന്നിൽ മറ്റൊരു ഓപ്ഷൻ കൂടി വയ്ക്കുകയാണ്. മുംബൈ അല്ല,  അമേരിക്കയിലെ ഒരു ദ്വീപ് മുഴുവൻ മുംബൈയിൽ ഒരു വീട് വാങ്ങുന്ന പണത്തിന് വാങ്ങാൻ കഴിയും. നികരാഗ്വയിലെ ബ്ലൂ ഫീല്‍ഡ് തീരത്തു നിന്ന് 20 കിലോമീറ്റർ അകലെയുള്ള ഇഗ്വാന ദ്വീപ് എന്ന അഗ്നിപർവത ദ്വീപാണ് ഇപ്പോൾ വില്പനയ്ക്ക് വച്ചിരിക്കുന്നത്. നാലു കോടിയോളം ഇന്ത്യൻ രൂപയാണ് ഇതിൻറെ വില പറയുന്നത്. മുംബൈയിൽ ഒരു 3 BHK ഫ്ലാറ്റ് വാങ്ങുന്ന പണം മാത്രമേ ആവുകയുള്ളൂ എന്ന് ചുരുക്കം. താല്പര്യമുള്ളവര്‍ക്ക് ഈ ദ്വീപിന്റെ വിശേഷങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

island for sale
മുംബയില്‍ ഒരു വീട് വാങ്ങാന്‍ പണമുണ്ടോ ? എങ്കില്‍ അമേരിക്കയില്‍ സ്വന്തമായി ഒരു ദ്വീപ് വാങ്ങാം; വിവരങ്ങള്‍ ഇങ്ങനെ    1

അഞ്ച് ഏക്കർ ആണ് ഈ ദ്വീപിന്റെ വിസ്തീർണ്ണം. വാഴകളും തെങ്ങുകളുമാണ് ഈ ദ്വീപിലെ പ്രധാന കൃഷി. മൂന്ന് കിടപ്പുമുറികളും പോർച്ചുമൊക്കെയുള്ള ഒരു വീടുണ്ട്. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഒരു ചെറിയ വീടാണ് ഇത്. ഈ വീട്ടില്‍  ലിവിങ് ഏരിയ , ബാറ് , ഡൈനിങ് റൂം എന്നിവയും ഉണ്ട്. ഈ വീടിന്‍റെ ഉള്ളില്‍ തന്നെ ഒരു നീന്തൽ കുളവും സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ മത്സ്യ ബന്ധനം ഇഷ്ടപ്പെടുന്നവര്‍ക്ക് അതിനു വേണ്ടി മാത്രം ഒരു കടവും ദ്വീപിൽ ഒരുക്കിയിട്ടുണ്ട്. ആധുനിക സജ്ജീകരണങ്ങളോടു കൂടിയാണ് ദ്വീപിലെ വീടും മറ്റ് ചുറ്റുപാടുകളും ഒരുക്കിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button