ഒടുവിൽ ബിജു പട്നായ്ക്കിന്റെ വിമാനത്തിന് ശാപമോക്ഷം ലഭിച്ചു; ബിജുവിനൊപ്പം ഈ വിമാനവും ഇനീ ചരിത്രം

അന്തരിച്ച ഒഡീഷ മുൻ മുഖ്യമന്ത്രി ബിജു പട്നായിക്കിന്‍റെ  ഉപേക്ഷിക്കപ്പെട്ട വിമാനം ഭുവനേശ്വറിലേക്ക് കൊണ്ടു പോയി. വിമാനം  പൊളിച്ച് 3 ട്രക്കുകളിൽ ആക്കിയാണ്  കൊണ്ടു പോയത്. വിമാനം റോഡ് മാര്‍ഗം കൊണ്ട് പോകുന്നത് കാണാനായി വളരെ വലിയ ജനാവലിയാണ് റോഡുകള്‍ക്ക് ഇരുവശവും തടിച്ചു കൂടിയത്.

ഒടുവിൽ ബിജു പട്നായ്ക്കിന്റെ വിമാനത്തിന് ശാപമോക്ഷം ലഭിച്ചു; ബിജുവിനൊപ്പം ഈ വിമാനവും ഇനീ ചരിത്രം 1

ഒഡീഷയുടെ മുന്‍ മുഖ്യ മന്ത്രി ആയിരുന്ന ബിജു പട്നായിക് വൈമാനികനും അറിയപ്പെടുന്ന വ്യവസായിയും ആയിരുന്നു. ഇത് ഡക്കോട്ട ടു എ യു ഐ വിമാനമാണ്. അദ്ദേഹം വളരെ വര്‍ഷങ്ങളോളം ഈ വിമാനം ഉപയോഗിച്ചിരുന്നു. അദ്ദേഹത്തിന്‍റെ മരണ ശേഷം വിമാനം പതിറ്റാണ്ടുകളായി കൊൽക്കത്തയിലെ സുഭാഷ് ചന്ദ്രബോസ് രാജേന്ദ്ര വിമാനത്താവളത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. ഇപ്പോൾ ഈ വിമാനം ഇവിടെ നിന്നും പൊളിച്ച് അദ്ദേഹത്തിന്‍റെ സ്വന്തം മണ്ണിലേക്ക് കൊണ്ടു പോകാനുള്ള നീക്കങ്ങൾക്ക് മുൻകൈ എടുത്തത്  മകൻ നവീൻ പട്നായിക് ആണ്.

ബിജുവിന്റെ പേരിലുള്ള ഭുവനേശ്വറിലെ രാജ്യാന്തര വിമാനത്താവളത്തിൽ എത്തിച്ചതിനു ശേഷം ഒരു ചരിത്ര തിരുശേഷിപ്പായി സൂക്ഷിക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. വിമാനം സൂക്ഷിക്കുന്നതിന് വേണ്ടി മാത്രം എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഒരു ഏക്കറിലധികം ഭൂമി അനുവദിച്ചിരുന്നു.

64 അടി എട്ടിഞ്ച് നീളവും 8 ടണ്‍ ഓളം ഭാരവും ഉള്ള ഈ വിമാനം പൊളിച്ച് വിവിധ ഭാഗങ്ങളാക്കിയാണ് ഭുവനേശ്വറിൽ എത്തിക്കുന്നത്. കഴിഞ്ഞ ദിവസമാണ് വിമാനം ഭുവനേശ്വറിൽ എത്തിച്ചത്. വിമാനം റോഡ് മാര്‍ഗം ഭുവനേവറില്‍ എത്തിക്കുന്നതിന് എല്ലാവിധ സുരക്ഷയും ഒരുക്കിയത് ഒഡീഷ പൊലീസ് ആണ്. ഭുവനേശ്വറിൽ വിമാനം എത്തിച്ചതിന് ശേഷം വീണ്ടും കൂട്ടി യോജിപ്പിക്കുന്നതിന് പ്രത്യേക സംഘത്തെ തന്നെ നിയോഗിച്ചിട്ടുണ്ട്.

Exit mobile version