ഹിമാലയ സാനുക്കളിൽ കാണപ്പെടുന്ന ഒട്ടിപ്പിടിക്കുന്ന തരത്തിലുള്ള ധാദുവാണ് ശിലാജിത്ത്. ഇത് രൂപപ്പെടുന്നത് പാറകൾക്കുള്ളിൽ അകപ്പെടുന്ന സസ്യ പദാർത്ഥങ്ങളുടെ മേലുള്ള തീവ്രമായ സമ്മർദ്ദം മൂലമാണ്. ഇത് രൂപം കൊള്ളാന്‍ നൂറ്റാണ്ടുകൾ സമയം എടുക്കും. ആയുർവേദ ചികിത്സയിൽ മിക്കപ്പോഴും ശിലാജിത്ത് ഉപയോഗിക്കാറുണ്ട്. ഇത് സാധാരണയായി കണ്ടു വരുന്നത് ഹിമാലത്തില്‍ പതിനെണ്ണായിരം അടി ഉയരത്തിലാണ്.
എന്നാൽ ശിലാജിത്ത് എന്ന് കേൾക്കുമ്പോൾ തന്നെ എല്ലാവരുടെയും മനസ്സിലേക്ക് വരുന്നത് കരുത്തും ലൈംഗികശേഷിയും വർദ്ധിപ്പിക്കുന്ന ഒരു ഔഷധം എന്ന നിലയിലാണ്. എന്നാൽ ശിലാജിത്തിന് നിരവധി ഔഷധഗുണങ്ങൾ ഉണ്ട്. അതുകൊണ്ട് തന്നെ ഇതുമായി ബന്ധപ്പെട്ട പല തെറ്റിദ്ധാരണകളും ആളുകള്‍ക്കിടയില്‍ നിലവിലുണ്ട്.
ഒരിക്കലും പ്രോസസ് ചെയ്യാതെ ശിലാജിത്ത് കഴിക്കാൻ പാടില്ല. ഇത് വിഷാംശം അടങ്ങിയിട്ടുള്ളതാണ്. ആഴ്സനക്ക്, ഈയം ആഴ്സനിക് തുടങ്ങിയ ലോഹങ്ങളും മറ്റു പല രാസ മാലിന്യങ്ങളും അടങ്ങിയിരിക്കുന്ന ശിലാജിത്ത് പാറകൾക്കുള്ളിൽ കാണപ്പെടുന്ന പ്രകൃതിദത്തമായ ഒരു വസ്തുവാണ്. ശുദ്ധീകരിക്കാത്ത ശിലാജിത്ത് കഴിക്കുന്നത് വളരെ അപകടകരമാണ്.
വയാഗ്രയ്ക്ക് പകരം ഉപയോഗിക്കാൻ കഴിയുന്ന ഒന്നാണ് ശിലാജിത്ത് എന്ന് കരുതുന്ന പലരും ഉണ്ട്. ടെസ്റ്റസ്റ്റിറോണിന്റെ അളവ് കൂട്ടാൻ
ശക്തിയുണ്ടെങ്കിലും ഒരിക്കലും ഇത് വയാഗ്രക്കു സമാനമായി പ്രവർത്തിക്കുന്ന
ഒന്നല്ല. ഡോക്ടർമാരുടെ നിർദ്ദേശം അനുസരിച്ച് മാത്രമേ വയാഗ്ര കഴിക്കാൻ
പാടുള്ളൂ എന്നിരിക്കെ സംസ്കരിച്ച ശിലാജിത്ത് കഴിക്കുന്നതിന് അങ്ങനെ പ്രത്യേകിച്ച് നിബന്ധനകൾ ഇല്ല. ഇത് ലൈംഗികതയെ പ്രോത്സാഹിപ്പിക്കും എന്നുള്ളത് നേരാണ്. ഇത് കഴിക്കുന്നതിലൂടെ പ്രത്യുൽപാദനശേഷി വർദ്ധിക്കുകയും ഹൃദയത്തിൻറെ ആരോഗ്യം കൂടുകയും ചെയ്യും.
ശിലാജിത്തിന്റെ ഉപയോഗം ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. മസ്തിഷ്കത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കുന്നു. ശിലാജിത്ത് ഒരു ആന്റി ഏജിങ് പദാർത്ഥമാണ്. ശരീരത്തിലെ ഊർജ്ജത്തിന്റെ നില വർദ്ധിപ്പിക്കുന്നതോടൊപ്പം പേശികൾക്ക് ബലം നൽകുകയും ചെയ്യും. കൂടാതെ രോഗപ്രതിരോധശേഷിയും ശിലാജിത്ത് കഴിക്കുന്നതിലൂടെ സ്വാഭാവികമായി നേടാൻ കഴിയും എന്നാണ് വിദഗ്ധർ പറയുന്നത്.