15 വർഷം മുമ്പായിരുന്നെങ്കിൽ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിന് ഗോൾഡൻ ഗ്ലോബ് ലഭിക്കുമോ; ആർ ആർ ആറിൽ ഹിന്ദുത്വ അജണ്ട; അവാർഡുകൾക്ക് പിന്നിൽ കച്ചവട താൽപര്യം; തുറന്നടിച്ച് കമല്‍

ഇത്തവണത്തെ ഗോൾഡൻ ഗ്ലോബ് പുരസ്കാരം കരസ്ഥമാക്കിയ ആർ ആർ ആര്‍ എന്ന ചിത്രത്തിനെതിരെ പ്രമുഖ മലയാളം സംവിധായകൻ കമൽ രംഗത്ത്. ആ ചിത്രത്തിന് ഹിന്ദുത്വ അജണ്ട ഉണ്ടെന്നും അതിനു ലഭിക്കുന്ന പുരസ്കാരങ്ങൾ കച്ചവട താൽപര്യങ്ങളെ മുൻനിർത്തിയാണെന്നും കമൽ പറയുകയുണ്ടായി.

15 വർഷം മുമ്പായിരുന്നെങ്കിൽ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിന് ഗോൾഡൻ ഗ്ലോബ് ലഭിക്കുമോ; ആർ ആർ ആറിൽ ഹിന്ദുത്വ അജണ്ട; അവാർഡുകൾക്ക് പിന്നിൽ കച്ചവട താൽപര്യം; തുറന്നടിച്ച് കമല്‍ 1

രാഷ്ട്രീയ സാഹചര്യങ്ങൾ അനുസരിച്ച് കൂടുതൽ പ്രേക്ഷകരെ സ്വാധീനിക്കാൻ വേണ്ടുന്ന ഘടകങ്ങളാണ് സംവിധായകർ ഉള്‍പ്പെടുത്താറുള്ളത്. രാമായണം സീരിയലിന് ഹിന്ദുത്വ അജണ്ട പ്രചരിപ്പിച്ചതിൽ വലിയ പങ്കുണ്ട്. പാന്‍ ഇന്ത്യൻ സിനിമകളുടെ കാര്യത്തിലും സംഭവിക്കുന്നത് ഇത് തന്നെയാണ്. രാജമൌലി ബോധപൂർവ്വം ഹിന്ദുത്വ  അജണ്ട ഉൾപ്പെടുത്തി എന്ന് കരുതാൻ കഴിയില്ല.
എന്നാൽ ഇത് സംഭവിക്കുന്നുണ്ട് എന്നത് ഒരു യാഥാർത്ഥ്യമാണ്.

ലോകത്ത് തന്നെ ഏറ്റവും കൂടുതൽ സിനിമകൾ നിർമ്മിക്കുന്നത് ഇന്ത്യയിലാണ്. അതുകൊണ്ട് ഇന്ത്യൻ വിപണിയുടെ കച്ചവട താൽപര്യത്തെ മുൻനിർത്തിയാണ് പുരസ്കാരങ്ങൾ നൽകുന്നത്. ഇതിന് അന്താരാഷ്ട്ര കംബനികള്‍ക്ക് വലിയ പങ്കുണ്ട്. ഇപ്പോൾ ലഭിക്കുന്ന ഈ പുരസ്കാരങ്ങളെല്ലാം മഹത്തരമാണെന്ന് പറയാൻ കഴിയില്ല. അങ്ങനെ ആയിരുന്നെങ്കിൽ എന്തുകൊണ്ടാണ് കാൻ ഫിലിം ഫെസ്റ്റിവലിലേക്ക് ഈ ചിത്രം തിരഞ്ഞെടുക്കപ്പെടാതിരുന്നത് എന്ന് അദ്ദേഹം ചോദിക്കുന്നു. ഒരു ചലച്ചിത്രമേളയിലും ഈ ചിത്രം പ്രദർശിപ്പിച്ചില്ല. കീരവാണി ഒരു പ്രതിഭ ആണെങ്കിലും അദ്ദേഹത്തിൻറെ ഏറ്റവും മികച്ച ഗാനമല്ല നാട്ടു നാട്ടു. 15 വര്ഷം മുന്‍പാണെങ്കില്‍ ഈ ഗാനത്തിന് അവാര്ഡ് ലഭിക്കുമായിരുന്നില്ല.  കച്ചവട താല്പര്യം മുൻനിർത്തി നൽകുന്ന അവാർഡുകൾക്ക് എന്തെങ്കിലും മെറിറ്റ് ഉണ്ടെന്ന് പറയാൻ കഴിയില്ലെന്നും കമല്‍ പറഞ്ഞു.

Exit mobile version