ആഹാരം പാകം ചെയ്യുമ്പോൾ ഏറ്റവും പ്രാധാന്യം ശുചിത്വത്തിനു തന്നെയാണ്. ശുചിത്വം ഇല്ലായ്മ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. എന്നാല്‍ ബോധപൂർവ്വം അല്ലാതെയും ഇത്തരം സംഭവങ്ങൾ ഉണ്ടാകാറുണ്ട്. ഭക്ഷണം പാചകം ചെയ്യുമ്പോൾ ഒരിക്കലും സംഭവിച്ചു കൂടാൻ പാടില്ലാത്ത ഒരു അബദ്ധത്തെ കുറിച്ചാണ് ഒരാൾ സമൂഹ മാധ്യമത്തിൽ ചിത്രങ്ങളടക്കം പങ്കു വച്ചത്. ഇതിൻറെ പിന്നില്‍ എത്രത്തോളം യഥാര്‍ഥ്യം ഉണ്ടെന്ന് വ്യക്തമല്ല. ഏതായാലും ഇത് ഒന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും. വിവിധ സോഷ്യൽ മീഡിയ പേജുകളിൽ ഇതിന്റെ ചിത്രങ്ങൾ അടക്കം ഇപ്പോൾ പ്രചരിക്കുകയാണ്.
ചോറ് വെക്കാൻ ഉപയോഗിക്കുന്ന സ്ലോ കുക്കറിന്റെ അകത്ത് കണ്ടെത്തിയ വിചിത്രമായ ഒരു വസ്തുവിന്റെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലായി മാറുന്നത്. പതിവായി ചോറ് വേവിക്കുമ്പോൾ അതിന് വല്ലാത്ത ഒരു രുചി ലഭിക്കാറുണ്ടെന്നും പ്രത്യേക ഫ്ലേവറാണ് ഇത് എന്നാണ് ആദ്യം തോന്നിയതെന്നും അടിക്കുറിപ്പിൽ പറയുന്നു. എന്നാൽ പിന്നീട് മെയിൻറനൻസ് ചെയ്യാൻ വേണ്ടി കുക്കർ അഴിച്ചപ്പോൾ കണ്ട അതീവ വിചിത്രമായ കാഴ്ചയാണ് ചിത്രങ്ങളിൽ ഉള്ളത്. ആദ്യത്തെ കാഴ്ചയിൽ എന്താണെന്ന് മനസ്സിലാക്കാൻ തന്നെ പ്രയാസമായേക്കാം. എന്നാല്‍ സംഭവം പല്ലികളാണ്. പല്ലികൾ കുക്കറിന്റെ അകത്ത് പെട്ട് ചൂട് മൂലം കരിഞ്ഞു പോയതാണ്. കുക്കറിന്റെ അടിഭാഗത്ത് പെട്ടുപോയ പല്ലികൾ കരണ്ടടിച്ചു ചത്തതുമാകാം. ഒന്നിലേറെ പല്ലികളെ കുക്കറിനകത്തു നിന്നും നീക്കം ചെയ്തത് മറ്റൊരു ചിത്രത്തിൽ കാണാം. ഇത് കരിഞ്ഞതുകൊണ്ടാകാം ചോറിന് മറ്റൊരു ഫ്ലേവർ എന്നാണ് ചിത്രം പോസ്റ്റ് ചെയ്തയാൾ പറയുന്നത്. ഇത് പോസ്റ്റ് ചെയ്ത ആള് പറയുന്നതു സത്യം ആണോ എന്നു അറിയില്ല എങ്കിലും എല്ലാവരും ഒരു മുന്‍കരുതല്‍ എടുക്കുന്നത് നല്ലതായിരിക്കും.