ബന്ധുക്കൾ പ്രണയത്തെ എതിർത്തു; കമിതാക്കൾ ആത്മഹത്യ ചെയ്തു; കുറ്റബോധം തോന്നിയ ബന്ധുക്കൾ കമിതാക്കളുടെ പ്രതിമകളുടെ വിവാഹം നടത്തി പ്രായശ്ചിത്തം ചെയ്തു

വീട്ടുകാർ വിവാഹത്തിന് സമ്മതിക്കാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്ത കമിതാക്കളുടെ പ്രതിമകൾ ഉണ്ടാക്കി വിവാഹം നടത്തി കുടുംബക്കാർ പ്രായശ്ചിത്തം ചെയ്തു. ഗുജറാത്തിലാണ് ഈ സംഭവം നടന്നത്. വിചിത്രമായ ഈ സംഭവത്തെ കുറിച്ചുള്ള വാര്‍ത്ത ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പടെ റിപ്പോര്ട്ട് ചെയ്തു.   

ബന്ധുക്കൾ പ്രണയത്തെ എതിർത്തു; കമിതാക്കൾ ആത്മഹത്യ ചെയ്തു; കുറ്റബോധം തോന്നിയ ബന്ധുക്കൾ കമിതാക്കളുടെ പ്രതിമകളുടെ വിവാഹം നടത്തി പ്രായശ്ചിത്തം ചെയ്തു 1

കമിതാക്കൾ ആത്മഹത്യ ചെയ്തു ആറു മാസത്തിനു ശേഷമാണ് ബന്ധുക്കൾ ഇവരുടെ പ്രതിമ ഉണ്ടാക്കി വിവാഹം നടത്തിക്കാന്‍ തീരുമാനം എടുത്തത്. ഇതിനായി കമിതാക്കളുടെ രൂപത്തിനോട് ഏറെ സാദൃശ്യമുള്ള പ്രതിമകൾ നിർമ്മിച്ച് പരമ്പരാഗതമായ എല്ലാ ആചാരക്രമങ്ങളെല്ലാം പാലിച്ചാണ്  വിവാഹം നടത്തിയത്. പരമ്പരാഗതമായ രീതിയില്‍ തന്നെ ആയിരുന്നു വിവാഹം നടത്തിയത്. സാധാരണ ഒരു വിവാഹത്തിന് പാലിക്കേണ്ട എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് വിവാഹം നടത്തിയത്. 

വളരെ നാളുകളായി പ്രണയത്തിലായിരുന്നു ഗണേശും രഞ്ജനയും. എന്നാൽ ഇരുവരും വ്യത്യസ്ത മതവിഭാഗത്തിൽ പെട്ടവരായിരുന്നു. ഇത് നാട്ടില്‍ വലിയ പ്രശ്നമായി. നാട്ടുകാര്‍ക്കിടയില്‍ രണ്ട് ചേരി രൂപപ്പെടുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തി.  അതുകൊണ്ടുതന്നെ ബന്ധുക്കൾ ഈ വിവാഹത്തെ ശക്തമായി എതിർത്തു. ഇതോടെയാണ് മരണത്തിൽ ഒരുമിക്കാൻ അവർ തീരുമാനം എടുത്തത്. 2022 ഓഗസ്റ്റിലാണ് ഇവർ ആത്മഹത്യ ചെയ്തത്. ഗുജറാത്തിലെ താപ്പിയിൽ വച്ച് ഇരുവരും തൂങ്ങി മരിക്കുകയായിരുന്നു.

എന്നാൽ ഇരുവരുടെയും മരണ ശേഷം ബന്ധുക്കൾക്ക് കടുത്ത കുറ്റബോധം തോന്നി. മരണം കുടുംബത്തിന് ദോഷകരമായി ഭവിക്കും എന്ന ജ്യോതിഷയുടെ പ്രവചനവും അവരെ ഭയപ്പെടുത്തി . ഇതോടെയാണ് പ്രതിമ ഉണ്ടാക്കി വിവാഹം കഴിപ്പിക്കുവാന്‍ തീരുമാനിച്ചത്. എന്നാല്‍ അങ്ങനെ അല്ല എന്നാണ് ബന്ധുക്കള്‍ പറയുന്നത്.   

Exit mobile version