പ്രണയത്തിന് കണ്ണും മൂക്കുമില്ല എന്നൊക്കെ പറയാറുണ്ട്. കാരണം അത് ആർക്കും ആരോടും തോന്നാം. വീട്ടുകാരും നാട്ടുകാരും ഇതിനെ അബദ്ധം എന്നും ഭ്രാന്ത് വിളിച്ചാലും അതൊന്നും കമിതാക്കൾ കാര്യമാക്കാറില്ല. 31 കാരി ആയ യുവതി നാട്ടുകാർ എല്ലാവരും എതിർത്തിട്ടു കൂടി അതിനെ വക വയ്ക്കാതെ ബലാല്‍സംഗ കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ഒരു തടവുപുള്ളിയെയാണ് പ്രണയിക്കുന്നത് എന്നു കേൾക്കുമ്പോഴാണ് ആ പ്രണയത്തിൻറെ തീവ്രത എത്രത്തോളം ഉണ്ടെന്ന് തിരിച്ചറിയാൻ കഴിയുന്നത്. ബലാല്‍സംഗം ചെയ്ത കുറ്റത്തിന് 20 വര്‍ഷത്തേക്ക് ശിക്ഷിക്കപ്പെട്ട് തടവിൽ കഴിയുന്ന പ്രതിയെയാണ് ഇവർ ഭ്രാന്തമായി പ്രണയിക്കുന്നത്.
ജമ്മ മോർഗൻ എന്ന 31 കാരിയായ ബ്രിട്ടീഷ് വനിതയാണ് ബലാൽസംഗം കുറ്റം ചെയ്തതിന് 20 വർഷം തടവ ശിക്ഷിക്കപ്പെട്ടു വെർജിനിയയില്‍ ജയിലിൽ കഴിയുന്ന ലയണൽ വാസ് ക്വിസ് എന്ന യുവാവുമായി പ്രണയത്തിലാകുന്നത്.
2021ൽ ആണ് ഈ സംഭവങ്ങളുടെ തുടക്കം. അമേരിക്കയിൽ നിന്നുള്ള ഒരു സ്ത്രീയുടെ സഹായത്തോടെ മോർഗൻ ഓൺലൈൻ ആയി സ്പാനിഷ് പഠിക്കാന്‍ തീരുമാനിച്ചു. തന്റെ ട്യൂട്ടറുമായി മോർഗൻ സൗഹൃദത്തിലായി. വ്യക്തിപരമായ പല കാര്യങ്ങളും തുറന്നു പറഞ്ഞു. അപ്പോഴാണ് ട്യൂട്ടർ തനിക്ക് മോര്‍ഗന്‍റെ അതേ പ്രായത്തിലുള്ള ഒരു മകൻ ഉണ്ടെന്നും ബലാത്സംഗം ചെയ്ത കുറ്റത്തിനു ജയിലിലാണെന്നും പറയുന്നത്. തുടർന്ന് മകനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ചോദിച്ചു മനസ്സിലാക്കിയ മോർഗൻ ജയിലിലെ നമ്പർ വാങ്ങി വസ്കിസിനെ വിളിച്ചു. ആ ഫോൺവിളി പതിവായി. ഇരുവരും പ്രണയത്തിൽ ആവുകയും ചെയ്തു. ഒടുവിൽ മോര്‍ഗന്‍ ലയണൽ വാസ് ക്വിസിനെ കാണാൻ ജയിലിൽ എത്തി. ആദ്യ കാഴ്ചയില്‍ തന്നെ ഇരുവര്‍ക്കും ഏറെ ഇഷ്ടപ്പെട്ടു.
പിന്നീട് ജയിലിൽ വച്ച് തന്നെ ഇരുവരും വിവാഹിതരാവുകയും ചെയ്തു. ജയിലിലെ സെക്യൂരിറ്റി ഗാർഡുകൾ ആയിരുന്നു വിവാഹത്തിന്റെ സാക്ഷികൾ.