സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെതിരെ രൂക്ഷ വിമർശനവുമായി നടനും സംവിധായകനുമായ മേജർ രവി രംഗത്ത്. അടൂരിന്റെ നിലപാടുകല്‍ക്കെതിരെ വിയോജിപ്പ് പ്രകടിപ്പിച്ചുകൊണ്ടാണ് മേജർ രവി സമൂഹ മാധ്യമത്തിൽ കുറുപ്പ് പങ്ക് വച്ചത്.
തനിക്ക് അടൂരിനോട് ചില ചോദ്യങ്ങൾ ചോദിക്കാനുണ്ട് എന്ന ആമുഖത്തോടെയാണ് അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഉറപ്പ് തുടങ്ങുന്നത്. തനിക്ക് ഇഷ്ടപ്പെടുന്ന ഒരു മലയാള സിനിമ പോലും ഇവിടെ ഉണ്ടായിട്ടില്ല എന്ന് 2007 ല്‍ അടൂര്‍ പറഞ്ഞത് വ്യക്തമായി ഓർക്കുന്നുണ്ട്. 2006 ൽ ഇറങ്ങിയ ക്ലാസ്മേറ്റ്സ് , കീര്‍ത്തി ചക്ര എന്നീ രണ്ട് സിനിമകൾ 100ല്‍ അധികം ദിവസങ്ങൾ തീയറ്ററിൽ ഓടി. ഒരു സിനിമയെക്കുറിച്ച് പറയുന്നതിനു മുൻപ് ആദ്യം മറ്റുള്ളവരുടെ കഴിവുകളെ അംഗീകരിക്കാനുള്ള മനസ്സുമായി ടിക്കറ്റ് എടുത്ത് തിയേറ്ററിൽ പോയി സിനിമകൾ കാണണം. അടൂരിന്റെ സിനിമകൾ ആരും സ്വന്തം കാശ് മുടക്കി തിയേറ്ററിൽ പോയി കാണാറില്ല എന്ന് കരുതി മറ്റു സിനിമകളൊന്നും കൊള്ളാത്തതാണ് എന്ന് സർട്ടിഫൈ ചെയ്യാൻ എന്ത് അവകാശമാണ് അടൂരിന് ഉള്ളതെന്ന് അദ്ദേഹം ചോദിക്കുന്നു.
ഏതു സമയത്തും എന്തിനാണ് അടൂർ വടക്കോട്ട് മാത്രം നോക്കിയിരുന്ന് ആക്രോശിക്കുന്നത്. സ്വന്തം മൂക്കിന് താഴെയുള്ള കേരളത്തിൽ നടക്കുന്നത് കാണാൻ ശ്രമിക്കണം. അടൂർ കേവലം ഒരു ഹിപ്പൊക്രാറ്റായി തരംതാഴരുത്. ഒരു അഭിമുഖത്തിൽ മോഹൻലാലിനെ നല്ലവനായ ഗുണ്ട എന്നു വിശേഷിപ്പിച്ചതും അദ്ദേഹത്തെ വച്ച് സിനിമ ചെയ്യില്ല എന്നും പറഞ്ഞത് കേൾക്കാനിടയായി. മോഹൻലാലിനെ ഗുണ്ടയെന്ന് വിളിച്ച് പബ്ലിക്കിൽ സംസാരിക്കാൻ ആരാണ് അടൂരിന് അധികാരം കൊടുത്തത്. വയസ്സാകുമ്പോൾ പലർക്കും ഫ്രസ്ട്രേഷൻ കൂടും. അപ്പോള്‍ പലതും കൈവിട്ടു പോകും. ഒരിക്കലും ഒരു ഗുണ്ടയ്ക്ക് നല്ലവനാകാൻ കഴിയില്ല. നല്ല ഗുണ്ട മോശം ഗുണ്ട എന്നൊന്നുമില്ല. മോഹൻലാൽ നിൽക്കുന്ന സ്ഥലത്ത് ഒരിക്കലും അടൂരിന് എത്തിപ്പെടാൻ കഴിയില്ല. അതിൻറെ പേരിൽ ഒരാളെയും അവഹേളിക്കാന്‍ ശ്രമിക്കരുതെന്ന് അദ്ദേഹം പറയുന്നു. കെ ആർ നാരായണന്‍ അക്കാദമിയിലെ കുട്ടികളെ സ്വന്തം താല്പര്യത്തിന് അനുസരിച്ച് തെറ്റിദ്ധരിപ്പിക്കരുത്. അടൂരിന്റെ വളരെ ക്ലോസ് ഫ്രണ്ട് ആണ് അവിടെ ഇരിക്കുന്നത്. അവിടെയുള്ള കുട്ടികളെ തമ്മിലടിപ്പിച്ച് അവരുടെ ഭാവി കളയരുതെന്നും മേജര്‍ രവി കുറിച്ചു.