അമ്മയുടെ മൃതദേഹം കാണാൻ ഭർത്താവും കുടുംബവും അനുവദിച്ചില്ല; കുട്ടികൾ കാത്തിരുന്നത് അഞ്ചു മണിക്കൂർ; ഒടുവിൽ ജില്ലാ ഭരണകൂടത്തിന്റെ ഇടപെടൽ

ഭർത്താവിൻറെ വീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് അമ്മയുടെ മൃതദേഹം കാണാൻ ഭർത്താവും കുടുംബവും കുട്ടികളെ വിട്ടു നൽകാൻ വിമുഖത കാണിച്ചതോടെ ശവ സംസ്കാരം മുടങ്ങിയത് അഞ്ചു മണിക്കൂറിലധികം സമയം. ഏഴ് വയസ്സുള്ള സഞ്ജയ്ക്കും നാലു വയസ്സുകാരൻ ശ്രീറാമിനും ആണ് ഈ ദുര്‍വിധി വന്നത്.

അമ്മയുടെ മൃതദേഹം കാണാൻ ഭർത്താവും കുടുംബവും അനുവദിച്ചില്ല; കുട്ടികൾ കാത്തിരുന്നത് അഞ്ചു മണിക്കൂർ; ഒടുവിൽ ജില്ലാ ഭരണകൂടത്തിന്റെ ഇടപെടൽ 1

പാവറട്ടി സ്വദേശിനിയായ ആശയാണ് ഭർത്താവിൻറെ  വീട്ടിൽ വച്ച് ആത്മഹത്യ ചെയ്യാൻ ശ്രമം നടത്തിയത്. ഭർത്താവ് സന്തോഷിന്റെ വീട് നാട്ടികയിലാണ്. വിഷക്കായ കഴിച്ച് അതീവ ആത്മഹത്യക്ക് ശ്രമിച്ചു അതീവ ഗുരുതരാവസ്ഥയില്‍ ആശ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ 17ന് മരണപ്പെടുകയായിരുന്നു. പിന്നീട് പോസ്റ്റുമാര്‍ട്ടത്തിന് ശേഷം മൃതദേഹം ആശയുടെ വീട്ടിൽ കൊണ്ടു വന്നു. ഇന്നലെ രാവിലെയോടാണ് സംസ്കാരം നിശ്ചയിച്ചിരുന്നത് എങ്കിലും കുട്ടികളെ വിട്ടു നൽകാൻ സന്തോഷും വീട്ടുകാരും തയ്യാറാകാതിരുന്നതോടെ ശവ സംസ്കാരം വൈകുക ആയിരുന്നു.

ഇതോടെ ഈ വിഷയത്തിൽ ജില്ലാ ഭരണകൂടവും സ്ഥലം എം എൽ എയും ഇടപ്പെട്ടു. കുട്ടികൾക്ക് അമ്മയുടെ മൃതദേഹം കാണിക്കാതിരിക്കാൻ കഴിയില്ല എന്നും ഈ വിഷയത്തിൽ ശക്തമായ നടപടി സ്വീകരിക്കണമെന്നും കളക്ടർ ഹരിത വികുമാർ പോലീസിനോട് ഉത്തരവിട്ടു. മാത്രമല്ല കുട്ടികളെ എത്തിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുന്നതിന് ചൈൽഡ് ലൈനിനെയും കളക്ടർ ചുമതലപ്പെടുത്തി. തുടർന്ന് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘം ആശയുടെ ഭർത്താവ് സന്തോഷിനെ അറസ്റ്റ് ചെയ്തു. ബന്ധുക്കളുമായി സംസാരിച്ചു ഉച്ചയോടെ കുട്ടികളെ പാവറട്ടിയിൽ ഉള്ള വീട്ടിലെത്തിച്ചു. ഉച്ച തിരിഞ്ഞു രണ്ടരയോടെ ആശയുടെ ശവ സംസ്കാരം നടത്തി. ചടങ്ങിന് ശേഷം കുട്ടികളെ ഭർത്താവിൻറെ വീട്ടുകാർ തിരികെ കൂട്ടിക്കൊണ്ടു പോവുകയും ചെയ്തു.

Exit mobile version