അമ്യൂസ്മെൻറ് പാർക്കുകളിൽ പല വ്യത്യസ്തമായ നിരവധി റൈഡുകളുമുണ്ട്. ഏറെ കൗതുകം ഉണർത്തുന്നതോടൊപ്പം ഇതിലെ പല റൈഡുകളും അപകടം നിറഞ്ഞതുമാണ്. അതുകൊണ്ടു തന്നെ വളരെ അപ്രതീക്ഷിതമായി ഇത്തരം റൈഡുകൾ പണി മുടക്കിയാൽ ആഘോഷത്തില്‍ മതി മറന്നിരിക്കുന്ന വിനോദ സഞ്ചാരികൾ ശരിക്കും കുടുങ്ങിപ്പോകും . അത്തരമൊരു സംഭവമാണ് ഇപ്പോള്‍ ചൈനയിൽ ഉണ്ടായിരിക്കുന്നത് . അമ്യൂസ്മെൻറ് പാർക്കിലെ സാഹസികമായ ഒരു റൈഡ് പണി മുടക്കിയതോടെ റൈഡില്‍ ഉണ്ടായിരുന്ന സഞ്ചാരികൾ ആകാശത്ത് തലകുത്തനെ നിന്നത് 10 മിനിറ്റിൽ അധികം സമയമാണ്. റൈഡ് പെട്ടെന്ന് നിശ്ചലമായതോടെ സഞ്ചാരികൾ ഉച്ചത്തിൽ നിലവിളിച്ചു. എന്ത് ചെയ്യണമെന്നറിയാതെ അധികൃതരും ആകെ ഭയന്നു പോയി. എല്ലാവരും അങ്കലാപ്പിലായി . ചൈനയിലെ അന്വി ഫുയാങ് സിറ്റിയിലുള്ള അമ്യൂസ്മെൻറ് പാർക്കിലെ റൈഡ് ആണ് സന്ദർശകരെ ഭയത്തിന്റെ മുൾ മുനയിൽ നിർത്തിയത്.
റൈഡ് പെട്ടന്നു നിലച്ചതോടെ ഓടിയെത്തിയ അധികൃതർ അത് റീസ്റ്റാർട്ട് ചെയ്യാൻ പല ശ്രമങ്ങളും നടത്തി എങ്കിലും ഒന്നും വിജയിച്ചില്ല . ഇതോടെ മെക്കാനിക്കുകള്‍ എത്തി റൈഡിന്റെ മുകളിൽ കയറി തകരാറ് പരിഹരിച്ച് സ്ഥിതി ശാന്തമാക്കുകയായിരുന്നു. ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോള്‍ സമൂഹ മാധ്യമത്തിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അനുവദിച്ചിട്ടുള്ള ഭാരത്തിൽ കൂടുതൽ ഇതില്‍ കയറിയതാണ് ഇത്തരം ഒരു പ്രശ്നം ഉണ്ടായതിന്റെ പ്രധാന കാരണം എന്നാണ് അധികൃതർ പറയുന്നു. റൈഡിൽ ഉണ്ടായിരുന്ന എല്ലാവരോടും അധികൃതര്‍ ക്ഷമ ചോദിച്ചു. എല്ലാവര്ക്കും പണം റീഫണ്ട് ചെയ്തു നൽകി. കൂടാതെ സന്ദര്‍ശകര്‍ക്ക് എല്ലാ വിധ മെഡിക്കൽ
സഹായവും അധികൃതർ ലഭ്യമാക്കുകയും ചെയ്തു.