ഒരു സ്റ്റേഷനിലെ മുഴുവൻ ഉദ്യോഗസ്ഥർക്കും മാഫിയയുമായി ബന്ധം; എല്ലാ ഉദ്യോഗസ്ഥരെയും സ്ഥലംമാറ്റി; ഇത്തരമൊരു നടപടി സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യം; മംഗലപുരം പോലീസ് സ്റ്റേഷന്‍ സംസ്ഥാനത്തിന് തന്നെ കളങ്കമാകുമ്പോള്‍  

ഗുണ്ടകളും മണ്ണ്  മാഫിയകളുമായി ഉള്ള അവിശുദ്ധ ബന്ധം കണ്ടെത്തിയതിനെ  തുടർന്ന് മംഗലപുരം പോലീസ് സ്റ്റേഷനിലെ എല്ലാ ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റി. ഗുണ്ടാ ബന്ധം ആരോപിച്ച് സംസ്ഥാനത്തെ ഒരു പോലീസ് സ്റ്റേഷനിലെ മുഴുവന്‍ ഉദ്യോഗസ്ഥരെയും  സ്ഥലം മാറ്റുന്നത് സംസ്ഥനത്തിന്റെ  ചരിത്രത്തിൽ തന്നെ ആദ്യമാണ്. മംഗലപുരം സ്റ്റേഷനിലുള്ള എസ് എച്ച് ഓ ഉൾപ്പെടെ ആറു പേർക്ക് സസ്പെൻഷനും നാല് പേർക്കെതിരെ വകുപ്പുതല നടപടിയും ഉണ്ടാകും.

ഒരു സ്റ്റേഷനിലെ മുഴുവൻ ഉദ്യോഗസ്ഥർക്കും മാഫിയയുമായി ബന്ധം; എല്ലാ ഉദ്യോഗസ്ഥരെയും സ്ഥലംമാറ്റി; ഇത്തരമൊരു നടപടി സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യം; മംഗലപുരം പോലീസ് സ്റ്റേഷന്‍ സംസ്ഥാനത്തിന് തന്നെ കളങ്കമാകുമ്പോള്‍   1

മംഗലപുരം സ്റ്റേഷന്റെ പരിധിയിലുള്ള ഗുണ്ടകളുമായും മണ്ണ് മാഫിയകളുമായും ബന്ധം സ്ഥാപിച്ച് സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടായതെന്ന് റൂറൽ ജില്ലാ പോലീസ് മേധാവി ഡി ശിൽപ അറിയിച്ചു.

മംഗലപുരം സ്റ്റേഷനിനെ എസ് എച്ച് ഓ സജീഷിനെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു. തുടര്‍ന്നു എസ് ഐ മാരായ ഗോപകുമാർ , അനുപ് കുമാർ , എ എസ് ഐ ജയൻ സീനിയർ പോലീസ് ഓഫീസർമാരായ കുമാർ , സുധികുമാർ എന്നിവരെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. പിന്നീടാണ് ഈ സ്റ്റേഷനിലെ എല്ലാ ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റിയത്. ഇവിടെയുള്ള ഉദ്യോഗസ്ഥർക്ക് പകരമായി സമീപ പ്രദേശങ്ങളിലെ സ്റ്റേഷനുകളിൽ ഉള്ളവരെ ഇങ്ങോട്ടേക്ക് മാറ്റി നിയമിച്ചിട്ടുണ്ട്. അതേസമയം ഈ ഉദ്യോഗസ്ഥർക്കെതിരെ റിപ്പോർട്ട് നൽകിയ സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ എം സജാദിന് നേരെ സസ്‌പെഷനിൽ ആയ എസ് ഐ ജയൻ  ഫോണില്‍ വിളിച്ച് വധഭീഷണി മുഴക്കിയതായി പരാതി ലഭിച്ചു. ഇയാള്‍ നേരത്തെ തന്നെ രണ്ട് ക്രിമിനല്‍ കേസ്സില്‍ പ്രതിയായി ജയില്‍ വാസം അനുഭവിച്ച വ്യക്തിയാണ്.   ഇയാൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

Exit mobile version