ഓണം ബംബര്‍ വിജയി അനൂപിന് വന്ന അവസ്ഥ പാഠമായി. അതുകൊണ്ട് ക്രിസ്മസ് പുതുവത്സര ബംബർ സമ്മാനമായ 16 കോടി ലഭിച്ച ഭാഗ്യവാൻ അജ്ഞാതനായി തുടരും. ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് ലോട്ടറി വകുപ്പിന് മുന്നിൽ ഹാജരാക്കിയ അദ്ദേഹം തന്നെകുറിച്ചുള്ള വിവരങ്ങൾ രഹസ്യമാക്കി വയ്ക്കണമെന്ന് ലോട്ടറി വകുപ്പിനോട് ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ സമ്മാനാര്‍ഹനായ വ്യക്തിയെ കുറിച്ചുള്ള ഒരു വിവരവും പുറത്തു വീടില്ലന്നു ലോട്ടറി വകുപ്പ് അറിയിച്ചു. ഇനീ വിവരാവകാശ അപേക്ഷ നൽകിയാൽ പോലും ഈ ഭാഗ്യവാനെ കുറിച്ചുള്ള ഒരു വിവരവും എവിടെ നിന്നും ലഭിക്കില്ല. രഹസ്യമായിട്ടായിരിക്കും സമ്മാനത്തുക വിജയിയുടെ ബാങ്കില്‍ നിക്ഷേപിക്കുക.
പാലക്കാട് നിന്നും വില്പന നടത്തിയ എക്സ് ബി 2 3 6 4 3 3 എന്ന ടിക്കറ്റിനാണ് ഇത്തവണ ഒന്നാം സമ്മാനം ലഭിച്ചത്. മധുസൂദനൻ എന്ന ഏജന്റാണ് ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് വിൽപ്പന നടത്തിയത്. 30% നികുതി കഴിഞ്ഞുള്ള തുക ഒന്നാം സമ്മാനം നേടിയ വ്യക്തിക്ക് ലഭിക്കും. കേരളത്തിലെ ലോട്ടറി വില്പന ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്മാന തുകയാണ് ക്രിസ്മസ് പുതുവത്സര ബമ്പർ വിജയിക്ക് ലഭിക്കുക. 33 ലക്ഷം ടിക്കറ്റുകൾ അച്ചടിച്ചതില്‍ 3243908 ടിക്കറ്റുകളും വിറ്റു പോയി. ഇത്തവണ ഒരു ടിക്കറ്റിന്റെ വില 400 രൂപ ആയിരുന്നു. ഒന്നാം സമ്മാനം 16 കോടി രൂപയാണ്. രണ്ടാം സമ്മാനമായ ഒരു കോടി രൂപ 10 പേർക്കും , മൂന്നാം സമ്മാനം 100000 വീതം 20 പേർക്കുമാണ് ലഭിക്കുക.