തിരുവനന്തപുരം ലോ കോളേജിൽ തങ്കം എന്ന ചിത്രത്തിൻറെ പ്രമോഷന്റെ ഭാഗമായി എത്തിയ നടി അപർണ ബാലമുരളിയോട് മോശമായി പെരുമാറിയ സംഭവം വലിയ വിവാദമായി മാറിയിരുന്നു. വിദ്യാര്‍ത്ഥിയുടെ ഭാഗത്ത് നിന്നും ഉണ്ടായ നടപടിക്കെതിരെ വലിയ തോതിലുള്ള വിമര്‍ശനം ഉയര്‍ന്നു വരികയുണ്ടായി. എന്നാല്‍ ഈ സംഭവവുമായി ബന്ധപ്പെട്ട് അപർണ നേരിട്ട് ഒരു പ്രതികരണം ഇതുവരെ നൽകിയിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം ചിത്രത്തിൻറെ പ്രമോഷന്റെ ഭാഗമായി നൽകിയ വാർത്താ സമ്മേളനത്തിൽ അപർണ തൻറെ നിലപാട് വ്യക്തമാക്കി. കോളേജ് അധികൃതരുടെ നടപടിയിൽ പൂർണ്ണ തൃപ്തി ഉണ്ടെന്ന് അപർണ അറിയിച്ചു.
അപരിചിതനായ ഒരാൾ തോളിൽ കൈ ഇടാൻ വന്നപ്പോൾ ഒട്ടും കംഫർട്ടബിൾ ആയി തോന്നിയിരുന്നില്ല. വ്യക്തിപരമായി അറിയാത്ത ആളായിരുന്നു, അതുകൊണ്ടുതന്നെ അവിടെ നിന്നും മാറിപ്പോവുകയാണ് ചെയ്തത്. അത് വല്ലാത്ത മോശം അവസ്ഥ ആയിരുന്നു. കോളേജിലുള്ള എല്ലാ വിദ്യാർത്ഥികളും ഈ വിഷയത്തിൽ തന്നോട് മാപ്പ് പറഞ്ഞു. അത് അവരുടെ ഭാഗത്തു നിന്നുള്ള വളരെ വലിയ ഒരു മുന്നേറ്റമായിട്ടാണ് കരുതുന്നത്. അതുകൊണ്ട് ആ കോളേജിൽ നിന്നും മടങ്ങി വരുമ്പോൾ പരാതിയൊന്നും ഉണ്ടായിരുന്നില്ല. അധികൃതർ വേണ്ട നടപടി തന്നെയാണ് സ്വീകരിച്ചത് , അതിൽ വളരെയധികം സന്തോഷമുണ്ട്. കോളേജിനെ ബഹുമാനിക്കുന്നതായും നടി കൂട്ടിച്ചേർത്തു. ഈ സംഭവം വലിയ വാര്ത്ത ആയി മാറിയതോടെ എറണാകുളം ലോ കോളേജ് വിദ്യാർഥിയായ വിഷ്ണു ദാസിനെ അധികൃതർ ഏഴ് ദിവസത്തേക്ക് സസ്പെൻഡ് ചെയ്തു. കൂടാതെ അനിഷ്ട സംഭവം ഉണ്ടായതിൽ കോളേജ് യൂണിയൻ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.