മാതാപിതാക്കൾക്ക് അവരുടെ മക്കളോടുള്ള സ്നേഹം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. അത് വാക്കുകൾക്കും അതീതമാണ്. അതുകൊണ്ട് തന്നെ ജീവിതത്തിലുടനീളം ചില ശീലങ്ങൾ പിന്തുടർന്ന് പോകുന്നവരാണ് മിക്ക മാതാപിതാക്കളും. ഇതിന് പിന്നിലെ യഥാർത്ഥ കാരണം പല മക്കൾക്കും അജ്ഞാതമായിരിക്കും. അത്തരത്തിൽ കഴിഞ്ഞ 20 വർഷമായി ഒരേ പാത്രത്തിൽ ഭക്ഷണം കഴിക്കുന്ന ഒരു അമ്മയെ കുറിച്ചുള്ള ഓർമ്മ പങ്കു വെച്ചിരിക്കുകയാണ് മകൻ വിക്രം. കേൾക്കുമ്പോൾ സ്നേഹവും പിന്നീട് സങ്കടവും തോന്നുന്ന ഒരു ഓർമ്മയാണിത്.
വിക്രം തൻറെ അമ്മ ഉപയോഗിച്ചിരുന്ന ഒരു പൊട്ടിയ പ്ലേറ്റിന്റെ ഒപ്പമാണ് കുറുപ്പ് പങ്കു വെച്ചത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി വിക്രമിന്‍റെ അമ്മ ഉപയോഗിച്ചു വരുന്ന ഒരു പ്ലേറ്റ് ആണിത്. എന്നും അമ്മ ഇതിലാണ് ഭക്ഷണം കഴിച്ചിരുന്നത്. ഈ പ്ലേറ്റിൽ നിന്നും ഭക്ഷണം കഴിക്കാൻ അമ്മ ആകെ അനുവദിച്ചിരുന്നത് തന്നെയും സഹോദരിയെയും മാത്രമാണ്. എന്നാൽ ഇതിന്റെ കാരണം എന്താണെന്നത് അജ്നാതമായിരുന്നു. പിന്നീട് അമ്മയുടെ മരണ ശേഷം തന്റെ സഹോദരി പറയുമ്പോഴാണ് ഈ പ്ലേറ്റ് തനിക്ക് സമ്മാനം കിട്ടിയതാണ് എന്ന കാര്യം അറിയുന്നത്. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ഒരു മത്സരത്തിൽ പങ്കെടുത്തതിന് സമ്മാനം കിട്ടിയതാണ് ഈ പ്ലേറ്റ്. മരണം വരെ അമ്മ ഈ പ്ലേറ്റ് ആയിരുന്നു ഉപയോഗിച്ചിരുന്നത്. അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. സമൂഹമാധ്യമത്തിൽ പങ്കു വെച്ച ഈ കുറിപ്പ് വളരെ വേഗം ശ്രദ്ധ നേടി. ഇത് വായിച്ച് കണ്ണ് നിറഞ്ഞു പോയി എന്ന് ചിലർ കുറിച്ചു. പലപ്പോഴും മക്കൾ അറിയാതെ പോകുന്ന മാതൃസ്നേഹത്തിന്റെ അടയാളപ്പെടുത്തലാണ് ഇതെന്ന് ചിലർ കമൻറ് ചെയ്തു.