ഗുരുവായൂർ ക്ഷേത്രത്തിന് 1837 കോടിയുടെ ബാങ്ക് നിക്ഷേപം ഉണ്ടെന്ന് കണക്കുകൾ പുറത്തു വന്നു. ക്ഷേത്രത്തിന്‍റെ ഉടമസ്ഥതയിൽ 263 കിലോ സ്വർണവും ഇതില്‍ ഇരുപതിനായിരത്തിലധികം സ്വർണ്ണ ലോക്കറ്റുകളും ഉണ്ടെന്നാണ് കഴിഞ്ഞ ദിവസം പുറത്തു വന്ന വിവരാകാശ രേഖയിൽ വ്യക്തമാക്കിയിട്ടുള്ളത് . ഇതുമായി ബന്ധപ്പെട്ട കണക്കുകൾ ഇതുവരെ പുറത്ത് പറയാതിരുന്നത് സുരക്ഷാ കാരണങ്ങൾ മൂലമാണ്. കൂടാതെ ക്ഷേത്രത്തിന്റെ ഉടമസ്ഥതയിൽ 6605 കിലോ ഗ്രാം വെള്ളിയും ഉണ്ട്.
ഗുരുവായൂർ ക്ഷേത്രത്തിൻറെ സമ്പത്തിന്റെ കൂട്ടത്തിൽ ഒരു ഗ്രാം മുതല്‍ 10 ഗ്രാം വരെ തൂക്കമുള്ള 19981 സ്വർണ നാണയങ്ങളും 10 ഗ്രാം വരെ ഭാരമുള്ള 5359 വെള്ളി നാണയങ്ങളും ഉണ്ടെന്നാണ് പറയപ്പെടുന്നത്. എന്നാൽ സ്വർണത്തിന്റെ വെള്ളിയുടെയോ മൂല്യം എത്രത്തോളം ഉണ്ടെന്ന് ഇതു വരെ നിർണയിച്ചിട്ടില്ല . അതിൻറെ പ്രധാന കാരണം ഇതിൽ തന്നെ പല ഉരുപ്പടികളുടെയും പഴക്കം സംബന്ധിച്ച് വ്യക്തത ഇല്ല എന്നത് തന്നെ . പഴക്കം കൂടുതലുള്ള ആഭരണങ്ങൾക്ക് മൂല്യം കണക്കാക്കാൻ കഴിയില്ല . വിപണി വിലയില്‍ നിന്നും വലിയ വ്യത്യാസമാണ് പഴക്കം കൂടുതല്‍ ഉള്ള ആഭരങ്ങള്‍ക്ക് കല്‍പ്പിക്കപ്പെടുന്നത് .
അതേ സമയം ഗുരുവായൂർ ക്ഷേത്രത്തിന്റെ ബാങ്ക് നിക്ഷേപം 1737. 04 കോടിയാണെന്ന കണക്ക് കഴിഞ്ഞ വർഷം ഡിസംബറിൽ പുറത്തു വരികയുണ്ടായി . വിവരാവകാശ നിയമം അനുസരിച്ച് നൽകിയ അപേക്ഷയിലാണ് ക്ഷേത്രത്തിലെ നിക്ഷേപങ്ങളുടെ കണക്ക് പുറത്തു വന്നത് . ഇത് കൂടാതെ 271 ഏക്കർ ഭൂമിയും ക്ഷേത്രത്തിന്‍റെ പേരില്‍ ഉണ്ടെന്ന് പറയപ്പെടുന്നു.