ശ്രീരാമൻ മദ്യപാനി; ഭാര്യയുടെ ഒപ്പമിരുന്ന് മദ്യപിച്ചു; അയാൾ എങ്ങനെ മാതൃകാ പുരുഷനാകും; വിവാദ പരാമർശവുമായി കന്നഡ എഴുത്തുകാരൻ

കെ എസ് ഭഗവാൻ എന്ന കന്നട എഴുത്തുകാരൻ കഴിഞ്ഞ ദിവസം ശ്രീരാമനെ കുറിച്ച് നടത്തിയ ചില പരമര്‍ശങ്ങള്‍ വലിയ വിവാദം ക്ഷണിച്ചു വരുത്തി. സ്വന്തം ഭാര്യ ആയ സീതയുടെ ഒപ്പം ഇരുന്ന് മദ്യപിക്കുന്ന ശ്രീരാമനെ എങ്ങനെ ഉത്തമനായ പുരുഷനായി വാഴ്ത്താൻ കഴിയുമെന്ന് അദ്ദേഹം ചോദിക്കുന്നു.

ശ്രീരാമൻ മദ്യപാനി; ഭാര്യയുടെ ഒപ്പമിരുന്ന് മദ്യപിച്ചു; അയാൾ എങ്ങനെ മാതൃകാ പുരുഷനാകും; വിവാദ പരാമർശവുമായി കന്നഡ എഴുത്തുകാരൻ 1

രാമൻ സീതയെ കാട്ടിലേക്ക് അയച്ച വ്യക്തിയാണ്. അതിന് ശേഷം ഒരിക്കൽപോലും രാമന്‍ സീതയെ കുറിച്ച് ചിന്തിച്ചില്ല. അങ്ങനെ ഉള്ള ഒരാളെ എങ്ങനെ മര്യാദാ പുരുഷോത്തമനായി കാണാന്‍ കഴിയുമെന്ന് അദ്ദേഹം ചോദിക്കുന്നു. തപസ്സ് ചെയ്യുകയായിരുന്ന ശംഭൂകന്‍  എന്ന ശൂദ്രനെ രാമൻ കൊലപ്പെടുത്തുകയും ചെയ്തു. കേവലം 11 വർഷം മാത്രമാണ് രാമൻ ഭരിച്ചത്,  അല്ലാതെ എല്ലാവരും പാടിപ്പുകഴ്ത്തുന്നത് പോലെ 11000 വർഷമല്ല എന്നും അദ്ദേഹം പറഞ്ഞു. ഇത് ശരി വവയ്ക്കുന്ന നിരവധി പരാമർശങ്ങൾ രാമായണത്തിലെ ഉത്തരകാണ്ഡത്തിൽ ഉണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കർണാടകയിൽ വച്ച് നടക്കുന്ന ഒരു പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുന്നതിനിടെയാണ് ഭഗവാൻ ഇത്തരം ഒരു പരാമർശം നടത്തിയത്. ആദ്യമായിട്ടല്ല കെ എസ് ഭഗവാൻ , ശ്രീരാമനെ കുറിച്ച് ഇത്തരത്തിലുള്ള
വിവാദ പരാമർശങ്ങൾ നടത്തുന്നത്. ‘രാമ മന്ദിര യാക്കേ ബേഡ’ എന്ന പുസ്തകത്തിലും ഭഗവാൻ,  ശ്രീരാമനെ കുറിച്ച് മോശമായി എഴുതിയിരുന്നു. ഇതിനെതിരെ ഹിന്ദു സംഘടനകളുടെ ഭാഗത്തു നിന്നും വലിയ തോതിലുള്ള പ്രതിഷേധം ഉയർന്നു വന്നിരുന്നു. ഇതിന്‍റെ പേരില്‍ രാജ്യത്തിൻറെ നാനാ കോണുകളിൽ നിന്നും വധഭീഷണി ഉൾപ്പെടെ അദ്ദേഹത്തിന് നേരെ ഉയരുകയും ചെയ്തു.

Exit mobile version