2023 ന്‍റെ തുടക്കത്തിൽ തന്നെ സെഞ്ച്വറിയോടെ തന്റെ വരവ് അറിയിച്ചിരിക്കുകയാണ് സൂപ്പർ താരം വിരാട് കോലി. അദ്ദേഹം 2022 അവസാനിപ്പിച്ചതും സെഞ്ച്വറിയോട് കൂടി ആയിരുന്നു. ഈ വർഷം ഇതുവരെ രണ്ട് സെഞ്ചുറികളാണ് കോഹ്ലി തൻറെ പേരിൽ കുറിച്ചത്. നിലവില്‍ ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി എന്ന റെക്കോർഡ് മാസ്റ്റർ ബ്ലാസ്റ്റര്‍ സച്ചിൻറെ പേരിലാണ്. ഇതിനോട് അടുക്കുകയാണ് കോഹ്ലി ഇപ്പോൾ. അധികം വൈകാതെ തന്നെ അദ്ദേഹം ഈ റെക്കോർഡ് മറി കടക്കും എന്ന കാര്യത്തിൽ തർക്കമില്ല. ഏക ദിനത്തിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി എന്ന റെക്കോർഡ് സച്ചിൻറെ പേരിലാണ്. 49 സെഞ്ചുറികളാണ് അദ്ദേഹം നേടിയിട്ടുള്ളത്. എന്നാല്‍ കോഹ്ലി സച്ചിന്‍റെ റിക്കോര്‍ഡിനോട് അടുത്തതോടെ സച്ചിനെയും കോഹ്ലിയും തമ്മിൽ താരതമ്യം ചെയ്യുന്നവർ നിരവധിയാണ്. ആരാണ് മികച്ചത് എന്ന തര്‍ക്കവും സമൂഹ മാധ്യമത്തില്‍ സജീവമാണ്. ഇപ്പോഴിതാ ഈ വിഷയത്തിൽ തൻറെ അഭിപ്രായം പറഞ്ഞിരിക്കുകയാണ് കപിൽ ദേവ്.
11 പേർ അടങ്ങിയ ഒരു ടീമാണ് ഇത് . അതിൽ തനിക്ക് വ്യക്തിപരമായി ഇഷ്ടങ്ങളും അനിഷ്ടങ്ങളും ഉണ്ടാകാം. ഓരോ തലമുറയും അതാത് കാലത്തിനനുസരിച്ച് വളരെയധികം മെച്ചപ്പെട്ടു കൊണ്ടിരിക്കുന്നു. തന്റെ കാലത്തെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായിരുന്നു സുനിൽ ഗവാസ്കർ. അതിന് ശേഷം സച്ചിനെയും രാഹുൽ ദ്രാവിഡിനെയും വീരേന്ദ്ര സേവാഗിനെയും കണ്ടു. ഇപ്പോൾ രോഹിതിനെയും വിരാട് കോലിയും എല്ലാവരും അങ്ങനെ കാണുന്നു. വരുന്ന തലമുറ കൂടുതൽ നന്നായി വരികയാണ്. ഇനിയുള്ള നാളുകളിൽ കൂടുതൽ ക്രിക്കറ്റ് താരങ്ങൾ മികച്ച പ്രകടനം കാഴ്ച വയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.