നിരവധി വഴിപാടുകള്‍ ഗുരുവായൂരപ്പന്റെ സന്നിധിയില്‍ ഭക്തര്‍ സമര്‍പ്പിക്കാറുണ്ട്. കഴിഞ്ഞ ദിവസം ഒരു ഭക്തന്‍ വളരെ വേറിട്ട ഒരു വഴിപാട് സമര്‍പ്പിക്കുകയുണ്ടായി. നിവേദ്യം തിരുസന്നിധിയില്‍ നിവേദ്യം ഒരുക്കുന്നതിനുള്ള വാര്‍പ്പാണ് സമര്‍പ്പിക്കപ്പെട്ടത്. രണ്ട് ടണ്ണിൽ അധികം ഭാരമുള്ള ഈ വാർപ്പ് കഴിഞ്ഞ ദിവസം രാവിലെയാണ് ക്ഷേത്രത്തിൽ എത്തിച്ചത്. 1500 ലിറ്റർ പാൽപ്പായസം തയ്യാറാക്കാൻ ശേഷിയുള്ള ഈ കൂറ്റൻ വാർപ്പിന് 30 ലക്ഷം രൂപയാണ് ചെലവ് വന്നത്. നാല് കാതുകളാണ് ഈ ഓട്ട് വാർപ്പിനുള്ളത്.
ഈ ഭീമാകാരന്‍ വാര്‍പ്പ് പണി കഴിപ്പിച്ചത് മാന്നാർ അനന്തൻ ആചാരിയുടെയും അദ്ദേഹത്തിൻറെ മകൻ അനു അനന്തന്‍റെയും മേൽനോട്ടത്തിലാണ്. 30ലധികം തൊഴിലാളികൾ നാല് മാസം സമയം എടുത്താന് ഈ വാര്‍പ്പ് നിർമ്മിച്ചത്. പരുമല ആർട്ടി സാൻസ് മെയിന്റനൻസ് ആൻഡ് ട്രഡീഷണൽ ട്രേഡിങ്ങിന്റെ ചുമതലയിൽ ആണ് ഈ വാർപ്പിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.
88 ഇഞ്ച് വ്യാസവും 26 ഇഞ്ച് ആഴവും ഈ പടുകൂറ്റന്‍ വാര്‍പ്പിനുണ്ട്. ക്രയിന്‍ ഉപയോഗിച്ചാണ് ഈ വാർപ്പ് ക്ഷേത്രത്തിൽ ഇറക്കി വച്ചത്. 30 ലക്ഷം രൂപയാണ് ഈ വാർപ്പിന്‍റെ ആകെയുള്ള നിർമ്മാണ ചെലവ്. ചേറ്റുവ സ്വദേശിയായ പ്രശാന്ത് എന്ന പ്രവാസിയാണ് ഗുരുവായൂരപ്പന് ഈ വാര്‍പ്പ് വഴിപാടായി സമർപ്പിച്ചത്. അദ്ദേഹം ഗുരുവായൂരപ്പന്റെ കടുത്ത ഭക്തനാണ്. ബുധനാഴ്ചയാണ് ആദ്യത്തെ നിവേദ്യ പായസം ഈ വാര്‍പ്പില്‍ ഉണ്ടാക്കുന്നത്. പ്രശാന്തിന്റെ തന്നെ വഴിപാടായി ആണ് ഇത് തയ്യാറാക്കുന്നത്. ഗുരുവായൂരപ്പന് വഴിപാട് സമര്‍പ്പിച്ചതിന് ശേഷം ഇത് ഭക്തർക്ക് വിതരണം ചെയ്യും.