ഗർഭം തുടരണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള പൂർണ്ണ അവകാശം സ്ത്രീയുടെതു മാത്രമാണെന്ന് ബോംബെ ഹൈക്കോടതി വ്യക്തമാക്കി . ഗർഭസ്ഥ ശിശുവിന് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി വിവാഹിതയായ സ്ത്രീ നൽകിയ അപേക്ഷ സമർപ്പിക്കുന്നതിനിടെ ജസ്റ്റിസ് ഗൗതം പട്ടേലും ജസ്റ്റിസ് എസ് ജി ദിഗെയും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് ആണ് നിര്‍ണയകമായ വിധി പുറപ്പെടുവിച്ചത് . മാത്രമല്ല 32 ആഴ്ച പ്രായമുള്ള ഗർഭം അലസിപ്പിക്കുന്നതിന് കോടതി യുവതിയെ അനുവദിക്കുകയും ചെയ്തു . ഗര്‍ഭം അലസിപ്പിക്കാന്‍ അനുവദിക്കരുതെന്ന മെഡിക്കല്‍ ബോര്‍ഡിന്റെ ഹര്‍ജ്ജി തള്ളിക്കൊണ്ടാണ് കോടതി ഈ വിധി പുറപ്പെടുവിച്ചത്.
കുട്ടിക്ക് ഗുരുതരമായ ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിലും ഗർഭകാലം പൂർത്തിയായി വരുന്നതിനാൽ അത് പൂർത്തിയാക്കാന്‍ അനുവദിക്കണം എന്ന മെഡിക്കൽ ബോർഡിൻറെ നിർദ്ദേശം തള്ളിയാണ് കോടതി ഉത്തരമൊരു വിധി പുറപ്പെടുവിച്ചത്. സോണോഗ്രാഫിൽ ഗർഭസ്ഥ ശിശുവിന് ശാരീരികവും മാനസികവുമായ നിരവധി പ്രശ്നങ്ങൾ ഉണ്ടെന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ഇത് കൊണ്ടാണ് യുവതി ഗര്‍ഭം അലസ്സിപ്പിക്കാന്‍ അനുവദിക്കണമെന്ന ഹര്‍ജി സമര്‍പ്പിച്ചതും ഇതിന്‍റെ വിവരങള്‍ കോടതിയെ ബോധിപ്പിച്ചതും . ഇതുകൂടി പരിശോധിച്ചതിനു ശേഷം ആണ് കോടതിയുടെ ഭാഗത്ത് നിന്നും അതീവ നിർണായകമായ ഈ വിധി ഉണ്ടായിരിക്കുന്നത്.
ഗര്‍ഭസ്ഥ ശിശുവിന്റെ അവസ്ഥ ഈ രീതിയില്‍ ആയതുകൊണ്ട് തന്നെ ഗർഭത്തിന്‍റെ കാലാവധി പരിഗണിക്കേണ്ടതില്ലെന്നും ഇതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനമെടുക്കാനുള്ള പൂര്‍ണ അവകാശം മെഡിക്കൽ ബോർഡിനല്ല യുവതിക്ക് മാത്രമാണെന്നും കോടതി ഈ സുപ്രധാന വിധി ന്യായത്തിൽ ചൂണ്ടിക്കാട്ടി .