കലോത്സവവേദികളിൽ നിറ സാന്നിധ്യമായിരുന്ന പഴയിടം മോഹനൻ നമ്പൂതിരിയുടെ ഭക്ഷണ പെരുമ രുചിച്ച കുടുംബങ്ങളും കുട്ടികളും എത്രയാണെന്ന് പറയാൻ കഴിയില്ല. വർഷങ്ങളായി കലോത്സവ വേദിയിൽ ഭക്ഷണം പാചകം ചെയ്ത പാരമ്പര്യം അദ്ദേഹത്തിന് അവകാശപ്പെടാറുണ്ട്. എന്നാൽ അടുത്തിടെ സ്കൂൾ കലോത്സവ വേദിയിൽ പഴയിടം നോൺ വെജ് വിളമ്പുന്നില്ല എന്ന പേരിൽ വലിയ തോതിൽ വിവാദങ്ങൾ ഉയർന്നു വന്നിരുന്നു.
എന്നാല്‍ സർക്കാരിന്റെ കരാർ അനുസരിച്ച് ഭക്ഷണം പാകം ചെയ്യുന്ന പഴയിടം സ്പോർട്സ് മേഖലയിൽ നോൺ വെജ് വിളമ്പുന്ന കാര്യം പുറത്തു വന്നതോടെ വിവാദം മറ്റൊരു തലത്തിലേക്ക് കടന്നു. സംഭവം അങ്ങനെയൊക്കെ ആണെങ്കിലും പഴയിടം ആളത്ര നിസ്സാരക്കാരനല്ല എന്നത് ഒരു സത്യമാണ്. അദ്ദേഹം ഒരുക്കുന്ന ഭക്ഷണത്തിൻറെ രുചി തേടിയെത്തുന്ന നിരവധി പേരുണ്ട്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് അദ്ദേഹത്തിൻറെ സൂപ്പർ ഹിറ്റായി മാറിയ യൂട്യൂബ് ചാനലിന്റെ വളര്‍ച്ച.
രുചി ബൈ യദു പഴയിടം എന്നാണ് ആ ചാനലിന്റെ പേര്. മകൻ നടത്തുന്ന ചാനലില്‍ നളപാചകം ചെയ്യുന്നത് അച്ഛൻ മോഹനൻ നമ്പൂതിരി തന്നെയാണ്. ഈ ചാനലിലെ വീഡിയോകൾ എല്ലാം തന്നെ ഇതിനോടകം സൂപ്പർ ഹിറ്റ് ആയി മാറിയിട്ടുണ്ട്. കുക്കിങ്ങിനോട് ഒരു താല്പര്യവും ഇല്ലാത്തവർക്ക് പോലും പാഴായിടത്തിന്റെ ഈ യൂ ടൂബ് ചാനൽ കണ്ടിരിക്കാൻ ഏറെ കൗതുകമാണ്. അത്ര വൈദഗ്ധ്യത്തോടെയാണ് അദ്ദേഹം ഭക്ഷണം പാചകം ചെയ്യുന്നത്.
വെജിറ്റേറിയൻ ഭക്ഷണ വിഭവങ്ങള്‍ മാത്രമാണ് ഇതില്‍ ഉൾപ്പെടുത്തിയിട്ടുള്ളത്. വളരെ അയഗ്ന ലളിതമായി അദ്ദേഹം ഭക്ഷണം പാചകം ചെയ്യുന്നത് കണ്ടാൽ ആർക്കും ഒന്ന് രുചിച്ചു നോക്കാൻ തോന്നും. ഏതായാലും പഴയിടത്തിന്റെ രുചികൾ ഇനി വീട്ടിലും പരീക്ഷിച്ചു നോക്കാൻ ഒരുങ്ങുകയാണ് മലയാളികൾ. അതിനുള്ള ഏറ്റവും വലിയ അവസരമാണ് ഈ ചാനലിലൂടെ പഴയിടം ഒരുക്കുന്നത്.