ഐടി മേഖലയിലെ ജോലി ഉപേക്ഷിച്ച് കർഷകരായി മാറിയ ദമ്പതികൾ പ്രതിമാസം സമ്പാദിക്കുന്നത് ലക്ഷങ്ങൾ; ഈ കൃഷി രീതി നിങ്ങള്‍ക്കും  പരീക്ഷിക്കാം

ഐടി പ്രൊഫഷൻ പലരും സ്വപ്നം കാണുന്നതാണ്. എന്നാൽ ഇവിടെ ഇതാ ഏവരും മോഹിക്കുന്ന ഐ ടി മേഖലയിലുള്ള ജോലി ഉപേക്ഷിച്ച് കാർഷിക വൃത്തിയിലേക്ക് ഇറങ്ങിത്തിരിച്ച ദമ്പതികൾ പ്രതിമാസം ലക്ഷങ്ങളാണ് സമ്പാദിക്കുന്നത്. തെലുങ്കാന ജംഗപള്ളി സ്വദേശികളായ കരാ ശ്രീകാന്ത് റെഡ്ഡിയും അദ്ദേഹത്തിന്‍റെ ഭാര്യ അനുഷ റെഡ്ഡിയും ആണ് ഹോർട്ടികൾച്ചർ കൃഷി രീതിയിലൂടെ ലക്ഷങ്ങൾ സമ്പാദിക്കുന്നത്. മാതൃകാ കർഷകർ എന്ന നിലയിൽ ദേശീയ തലത്തിൽ പോലും ഇവർ അംഗീകരിക്കപ്പെട്ടു കഴിഞ്ഞു.

ഐടി മേഖലയിലെ ജോലി ഉപേക്ഷിച്ച് കർഷകരായി മാറിയ ദമ്പതികൾ പ്രതിമാസം സമ്പാദിക്കുന്നത് ലക്ഷങ്ങൾ; ഈ കൃഷി രീതി നിങ്ങള്‍ക്കും  പരീക്ഷിക്കാം 1

ശ്രീകാന്ത് സയൻസ് ബിരുദധാരിയാണ്, ഭാര്യ അനുഷ എയ്റോ നോട്ടിക്കൽ എൻജിനീയറും. ഹൈദരാബാദിലെ സോഫ്റ്റ്‌വെയർ കമ്പനിയിലായിരുന്നു ഇരുവരും ജോലി ചെയ്തിരുന്നത്. എന്നാൽ മഹാമാരി പൊട്ടിപ്പുറപ്പെട്ടതോടെ ഇരുവരും നാട്ടിലേക്ക് തിരികെ പോരുക ആയിരുന്നു. ഈ സമയത്താണ് കൃഷിയിലേക്ക് തിരിയുന്നത്. നാട്ടിൽ മടങ്ങിയെത്തിയ ഇരുവരും തങ്ങളുടെ അഞ്ചര ഏക്കർ കൃഷി ഭൂമിയിൽ വ്യത്യസ്ഥ ഇനം പൂക്കളുടെ കൃഷിയാണ് ആദ്യം തുടങ്ങിയത്. സൂര്യകാന്തി , താമര , റോസാ , ജമന്തി തുടങ്ങിയ കൃഷിയിലാണ് തുടക്കം.  പൂച്ചെടികളുടെ കൃഷിക്ക് ആവശ്യമായ താപനില നിലനിർത്തുന്നതിന് വേണ്ടി പിന്നീട് വൈദ്യുതി ബൾബുകളും അവർ കൃഷിയിടത്തിൽ  സ്ഥാപിച്ചു. ഇതോടെ കൃഷി കൂടുതല്‍ വിപുലമായി. 

കൃഷി ചെയ്തു തുടങ്ങിയപ്പോൾ അതിനോടുള്ള താൽപര്യം ഇരുവരും തിരിച്ചറിഞ്ഞു. ഇതോടെ മറ്റു വിളകളും അവർ കൃഷി ചെയ്യാൻ തുടങ്ങി. ഇന്ന് കൃഷിയിൽ ഇരുവരും ഏറെ സംതൃപ്തരാണ്. അതുകൊണ്ടു തന്നെ കാർഷിക വൃത്തിയിലേക്ക് മടങ്ങി വരാൻ ഇവർ ആഹ്വാനം ചെയ്യുന്നു. ഇവർക്ക് പ്രതിദിനം കൃഷിയിലൂടെ 3000 മുതൽ 5000 രൂപ വരെ വരുമാനം ലഭിക്കുന്നുണ്ട്. ഒരേക്കറയിൽ നിന്ന് 10 കിന്‍റല്‍ കുങ്കുമപ്പൂവ് വിളവെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ ഇവർ.

Exit mobile version