ശസ്ത്രക്രിയ ചെയ്തിട്ടും നീക്കം ചെയ്യാൻ കഴിയാതിരുന്ന എട്ടു വയസ്സുകാരന്റെ കാലിലെ മുള്ള് ഒടുവിൽ പുറത്തെടുത്തത് പിതാവ്

ശസ്ത്രക്രിയ നടത്തിയിട്ടും നീക്കം ചെയ്യാൻ കഴിയാതിരുന്ന മുള്ള് ഒടുവില്‍ പിതാവ് പുറത്തെടുത്തു.  എട്ടു വയസ്സുകാരന്റെ കാലിൽ തറഞ്ഞു കയറിയ മുള്ളാണ് പിതാവ് തന്നെ പുറത്തെടുത്തത്. വയനാട് മങ്കാണി കോളനിയിലെ രാജൻ വിനീത ദമ്പതികളുടെ മകനായ നിദ്വിതിന്റെ കാലിൽ തറച്ചു കയറിയ മുള്ളാണ് കുട്ടിയുടെ പിതാവ് തന്നെ പുറത്തെടുത്തത്.

ശസ്ത്രക്രിയ ചെയ്തിട്ടും നീക്കം ചെയ്യാൻ കഴിയാതിരുന്ന എട്ടു വയസ്സുകാരന്റെ കാലിലെ മുള്ള് ഒടുവിൽ പുറത്തെടുത്തത് പിതാവ് 1

കളിക്കുന്നതിനിടെയാണ് നിദ്വൈദിന്റെ കാലിൽ ഒന്നര സെൻറീമീറ്റർ നീളമുള്ള മുള്ള് തറച്ചു കയറിയത്. കുട്ടിയെ  ഉടൻ തന്നെ മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിച്ചു. ആശുപത്രിയിൽ നിന്നും മരുന്ന് നൽകിയെങ്കിലും വേദനയ്ക്ക് ശമനം ഉണ്ടായിരുന്നില്ല. ഇതോടെയാണ് കുട്ടിയെ വീണ്ടും ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്.

പിന്നീട് എക്സ്-റേ എടുത്തു നോക്കിയപ്പോഴാണ് കാലിൽ എന്തോ തറഞ്ഞു കയറിയിട്ടുണ്ടെന്നും അത് പുറത്തെടുക്കാൻ ആശുപത്രിയിൽ സംവിധാനം ഇല്ലെന്നും അറിയിച്ചത്. തുടര്‍ന്നു കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. പത്താം തീയതി കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ച നിദ്വിതിനെ പതിനൊന്നാം തീയതി ശസ്ത്രക്രിയ നടത്തി. എന്നാൽ ഡോക്ടർമാർക്ക് കുട്ടിയുടെ കാലിൽ തറച്ച മുള്ള് കണ്ടെത്താൻ കഴിഞ്ഞില്ല.

പതിനേഴാം തീയതിയോടെ  കുട്ടി വീട്ടിലെത്തിച്ചു. വേദന കലശലായതോടെ കുട്ടിയുടെ പിതാവായ രാജൻ കുട്ടിയുടെ കാലിലെ കെട്ടഴിച്ചു പരിശോധിച്ചു. അപ്പോഴാണ് ശസ്ത്രക്രിയ നടത്തിയ ഭാഗത്തു നിന്ന് അല്പം മാറി ചലവും ഒരു കറുത്ത വസ്തു പുറത്തേക്ക് തള്ളി നിൽക്കുന്നതും ശ്രദ്ധയിൽ പെടുന്നത്. തുടർന്ന് അദ്ദേഹം കത്രിക ഉപയോഗിച്ച് തള്ളി നിന്ന വസ്തു എന്താണ് ഇളക്കി നോക്കി. അപ്പോഴാണ് മുള്ളാണ് ഇത് എന്ന് മനസ്സിലാക്കാൻ കഴിഞ്ഞത്. ഇതോടെ മുള്ള് തറച്ച് കയറിയ ഭാഗത്തല്ല ശസ്ത്രക്രിയ നടത്തിയത് എന്ന് മനസ്സിലായി. ആശുപത്രി അധികൃതരുടെ അനാസ്ഥ ചൂണ്ടിക്കാട്ടി രാജൻ പരാതി നൽകിയിരിക്കുകയാണ് ഇപ്പോൾ.

Exit mobile version