10258 കിലോഗ്രാം സ്വർണ്ണ ശേഖരം; 15938 കോടിയുടെ ബാങ്ക് നിക്ഷേപം; 7126 ഏക്കർ ഭൂമി; തിരുപ്പതി ക്ഷേത്രത്തിൻറെ ആസ്തി വിവരങ്ങൾ ഇങ്ങനെ

രാജ്യത്തെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളിൽ ഒന്നാണ് തിരുപ്പതി. കോടികളുടെ ആസ്തിയാണ് ഈ ക്ഷേത്രത്തിന് ഉള്ളത്.  ഈ  ക്ഷേത്രത്തിന്റെ സമ്പത്തുമായി ബന്ധപ്പെട്ട കണക്കുകൾ കഴിഞ്ഞ ദിവസം പുറത്തു വരികയുണ്ടായി. തിരുപ്പതി ദേവ സ്ഥാനത്തിന്റെ കൈവശമുള്ള സ്വർണ്ണ ശേഖരം 10258 കിലോ ആയി വർദ്ധിച്ചു എന്നാണ് പുതിയ വിവരം. 2019ലെ കണക്ക് അനുസരിച്ച്  ഇത് 7339 കിലോ ആയിരുന്നു. ബാങ്ക് നിക്ഷേപം 15938 കോടി രൂപയാണ്. 2019 ല്‍  ഇത് 1325 കോടിയായിരുന്നു. ഇതിനാണ് പതിന്‍മടങ്ങു വര്‍ദ്ധനവവാണ് ഉണ്ടായിരിക്കുന്നത് .   ഇതു കൂടാതെ തിരുപ്പതി ദേവ സ്ഥാനത്തിന്റെ വകയായി 7126 ഏക്കർ ഭൂ സ്വത്തും ഉണ്ട്.

10258 കിലോഗ്രാം സ്വർണ്ണ ശേഖരം; 15938 കോടിയുടെ ബാങ്ക് നിക്ഷേപം; 7126 ഏക്കർ ഭൂമി; തിരുപ്പതി ക്ഷേത്രത്തിൻറെ ആസ്തി വിവരങ്ങൾ ഇങ്ങനെ 1

അതേസമയം ക്ഷേത്രത്തിൽ എത്തുന്ന ഭക്തരുടെ സാധനങ്ങൾ വിമാനത്താവളങ്ങളിൽ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് കൈകാര്യം ചെയ്യാനുള്ള സാങ്കേതിക വിദ്യ ഈ വർഷം പകുതിയോടു കൂടി തുടങ്ങും എന്നാണ് കരുതുന്നത്.

150 കോടി രൂപ മുതൽ മുടക്കി അന്താരാഷ്ട്ര നിലവാരമുള്ള സൗകര്യങ്ങളാണ് തിരുപ്പതി ഹല്ലിൽ ടാറ്റാ കമ്പനി മ്യൂസിയം നിർമ്മിക്കാൻ പോകുന്നത് . ഇതിൻറെ നിർമ്മാണ പ്രവർത്തനങ്ങൾ ഈ വർഷം തന്നെ പൂർത്തിയാകും എന്നാണ് അറിയാന്‍ കഴിയുന്നത്. അതേ സമയം തിരുപ്പതി ഹില്ലിന് സുരക്ഷാ ഭീഷണിയുണ്ട് എന്ന് ചൂണ്ടിക്കാട്ടി ഡ്രോൺ ഉപയോഗിച്ച് ഉള്ള നിരീക്ഷണം ശക്തമാക്കിയിരുന്നു . എന്നാൽ ഇതിന്‍റെ ദൃശ്യങ്ങൾ പുറത്തു വന്നത് വലിയ വിമർശനം ക്ഷണിച്ചു വരുത്തി .

Exit mobile version