20 കോടിയുടെ കൊക്കേഷ്യൻ ഷെപ്പേഡിന് പ്രതിദിനം ചെലവാകുന്നത്  2000 രൂപ; ബാംഗ്ലൂർ സ്വദേശി വാങ്ങിയ അപൂർവ്വ നായയുടെ വിവരങ്ങൾ

ബാംഗ്ലൂർ സ്വദേശിയായ സതീഷ് 20 കോടി രൂപ മുടക്കി അപൂർവ്വ നായ വർഗ്ഗമായ കൊക്കേഷ്യൻ ഷെപ്പേർഡിനെ  സ്വന്തമാക്കിയത് വലിയ വാർത്തയായി മാറിയിരുന്നു . സതീഷ് ഇന്ത്യൻ ഡോഗ് ബ്രീഡേഴ്സ് അസോസിയേഷന്റെ പ്രസിഡന്റ് ആണ്. ഇദ്ദേഹം ഹൈദരാബാദിലെ ഒരു ബ്രീഡറിൽ നിന്നുമാണ് ഈ നായയെ സ്വന്തമാക്കിയത്. വലിപ്പം കൊണ്ട് ആരെയും അമ്പരപ്പിക്കുന്ന നായ വർഗമാണ് കൊക്കേഷൻ ഷെപ്പേർഡ്. ഈ നായയുടെ പരിപാലനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തു വരുന്നത് ഇപ്പോഴാണ്.

20 കോടിയുടെ കൊക്കേഷ്യൻ ഷെപ്പേഡിന് പ്രതിദിനം ചെലവാകുന്നത്  2000 രൂപ; ബാംഗ്ലൂർ സ്വദേശി വാങ്ങിയ അപൂർവ്വ നായയുടെ വിവരങ്ങൾ 1

പഴയ പരിപാടിക്ക് മാത്രം ഒരു ദിവസം കുറഞ്ഞത് 2000 രൂപയെങ്കിലും ചെലവ് വരും എന്നാണ് കരുതുന്നത്. എയർകണ്ടീഷൻ ചെയ്ത വീട്ടിലാണ് നായയെ പാർപ്പിച്ചിരിക്കുന്നത്. ചെന്നായ്ക്കൾ ഉൾപ്പെടെയുള്ള വേട്ടക്കാരില്‍ നിന്നും കന്നുകാലികളെ സംരക്ഷിക്കുന്നതിന് ഈ നായയെ പുരാതന കാലത്ത് ധാരളമായി ഉപയോഗിച്ചിരുന്നു. ടിബറ്റൻ നായ വർഗത്തിൽ നിന്നും ഉള്ള ഒരു വിഭാഗം ആണ് കൊക്കേഷൻ ഷെപ്പേർഡ്. മറ്റ് നായ്ക്കളെ അപേക്ഷിച്ച് ധൈര്യശാലികളായ ഈ
നായ വർഗ്ഗം റഷ്യയിലെ ആട്ടിടയന്മാരുടെ ഇഷ്ട ബ്രീഡ് ആണ്. സിംഹത്തെ അനുസ്മരിപ്പിക്കുന്ന ശരീര പ്രകൃതിയും രോമ വുമാണ് ഇവയ്ക്കുള്ളത്.

അതിൽ വില കൂടിയ നായ വർഗ്ഗത്തെ നേരത്തെയും സതീഷ് സ്വന്തമാക്കിയിട്ടുണ്ട്. 2016 ലാണ് ഇദ്ദേഹം ഒരുകോടി രൂപ മുടക്കി രണ്ടു കൊറിയൻ മസ്റ്റിഫുകളെ സ്വന്തമാക്കിയത്. ഇന്ത്യയിൽ കൊറിയൻ മസ്റ്റിഫുകളെ സ്വന്തമാക്കുന്ന ആദ്യത്തെ വ്യക്തിയാണ് സതീഷ്. എയര്‍പ്പോര്‍ട്ടില്‍ നിന്നും എത്തിയ ഈ നായകളെ റോൾസ് റോയിസിലാണ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നത്.

Exit mobile version