അമ്പരപ്പായി ഗോൾഡൻ ബോയ്; രഹസ്യങ്ങൾ ഒളിപ്പിച്ച് കൗമാരക്കാരന്റെ മമ്മി

2300 വർഷങ്ങൾക്ക് മുൻപ് ഈജിപ്തിൽ മരണപ്പെട്ട കൗമാരക്കാരന്റെ മമ്മി ഗവേഷകർക്ക് അത്ഭുതമാകുന്നു. നൂറ്റാണ്ടുകളായി രഹസ്യമായി സൂക്ഷിച്ചിരുന്ന ഈ മമ്മിയുടെ ഉള്ളില്‍ 49 സ്വർണ തകിടുകളും സ്വർണ്ണ മുഖം മൂടിയും ഉണ്ടെന്ന് സീ ടീ സ്കാനിലൂടെ ഡിജിറ്റലായി കണ്ടെത്തിയിരിക്കുകയാണ് ഇപ്പോൾ ഗവേഷകർ. ഇതുകൂടാതെ നിരവധി അത്ഭുതങ്ങള്‍ ഈ മമ്മിയില്‍ ഒളിപ്പിച്ചിട്ടുണ്ട്.

അമ്പരപ്പായി ഗോൾഡൻ ബോയ്; രഹസ്യങ്ങൾ ഒളിപ്പിച്ച് കൗമാരക്കാരന്റെ മമ്മി 1

ഈ മമ്മിക്ക് നൽകിയിരിക്കുന്ന പേര് ഗോൾഡൻ ബോയ് എന്നാണ്. ഈ മമ്മിയുടെ അകത്തും പുറത്തും നിരവധി മാന്ത്രിക തകിടുകള്‍ സൂക്ഷിച്ചിരുന്നു. 1916 ല്‍ ഈജിപ്തിലെ നാഗ് എൽ ഹാ സൈ എന്ന ശ്മശാനത്തില്‍ നിന്നുമാണ് ഈ മമ്മി ഗവേഷകര്‍ കണ്ടെത്തുന്നത്. 332 ബി സിയിൽ നിലനിന്നിരുന്ന ഈ സ്മശാനത്തില്‍ നിന്നും ആയിരക്കണക്കിന് മമ്മികൾ ഗവേഷകര്‍ കണ്ടെത്തുകയുണ്ടായി. എന്നാൽ പഠനം നടത്തുന്നതിനു വേണ്ടി ഈ മമ്മി കേടു വരുത്തുന്നതിനോട് ഗവേഷകർക്ക് താല്പര്യം ഇല്ലായിരുന്നു. അതുകൊണ്ടാണ് അവർ സി റ്റി സ്കാനിനെ ആശ്രയിച്ചത്. മമ്മിയുടെ ഉള്ളിൽ സ്വർണ്ണ തകിടുകൾക്ക് പുറമേ ഒരു സ്വർണ നാഗവും സൂക്ഷിച്ചിട്ടുണ്ട്. ഗവേഷകർ പറയുന്നത് അനുസരിച്ച് കുട്ടിയുടെ ഹൃദയമൊഴിച്ച് മറ്റ് അവയവങ്ങൾ എല്ലാം തന്നെ നീക്കം ചെയ്തിരുന്നു. എന്നാല്‍ ഈ കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. എങ്കിലും ഈ കുട്ടി പുരാതന കാലത്ത് ഉണ്ടായിരുന്ന ഒരു ഉന്നത കുടുംബത്തിൽ ജനിച്ചതാണ് എന്ന കാര്യത്തില്‍ ഗവേഷകർക്ക് തർക്കമില്ല. ഗോള്‍ഡന്‍ ബോയ് എന്ന് പേരിട്ടിരിക്കുന്ന ഈ മമ്മിയുമായി ബന്ധപ്പെട്ടു ഇനിയും കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരാനുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. 

Exit mobile version