അമിത വേഗതയിലും പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭംഗം വരുത്തുന്ന നിലയിലും പോകുന്ന കെ എസ് ആർ ടി സി ബസിന്റെ വീഡിയോ പകർത്തി വാട്സാപ്പിൽ അയക്കാനുള്ള സൗകര്യം ഒരുക്കി സംസ്ഥാന ഗതാഗത വകുപ്പ്. സംസ്ഥാനത്ത് കെ എസ് ആര്‍ ടീ സീ ഡ്രൈവര്‍മാരുടെ ഭാഗത്ത് നിന്നും ഉള്ള അനാസ്ഥ പതിവായതോടെയാണ് ഇത്തരം ഒരു നടപടി സ്വീകരിക്കാന്‍ സര്ക്കാര്‍ തീരുമാനിച്ചത്.
അപകടകരമായ ഡ്രൈവിംഗ് പൊതുജനങ്ങളുടെ ശ്രദ്ധയിൽ പെടുകയാണെങ്കിൽ 91886 19380 എന്ന നമ്പറിലേക്ക് ഇതിന്‍റെ വീഡിയോ വാട്സ്ആപ്പ് വഴി അയക്കാനുള്ള സൌകര്യമാണ് സര്ക്കാര്‍ ഒരുക്കിയിരിക്കുന്നത്. പരാതി ലഭിച്ചാൽ ആദ്യത്തെ നടപടി എന്ന നിലയിൽ ഡ്രൈവറെ ശാസിക്കുകയോ ഉപദേശിക്കുകയോ ചെയ്യും. എന്നാൽ ഡ്രൈവറുടെ ഭാഗത്തു നിന്നും ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചിട്ടുള്ളത് എന്ന് ബോധ്യം വന്നാല്‍ നടപടി എടുക്കാനാണ് സംസ്ഥാന ഗതാഗത വകുപ്പിന്റെ തീരുമാനം.
ഇത്തരമൊരു നയം നടപ്പിൽ വരുത്താൻ ഗവൺമെൻറ് തീരുമാനിച്ചിരിക്കുന്നത് ജനങ്ങളുടെ സുരക്ഷയെ മുൻനിർത്തിയാണെന്ന് ഗതാഗത മന്ത്രിയായ ആന്റണി രാജു അഭിപ്രായപ്പെട്ടു. കെ എസ് ആർ ടി സി ഡ്രൈവർമാരുടെ അനാസ്ഥ മൂലമുള്ള അപകടങ്ങൾ പതിവായ സാഹചര്യത്തിലാണ് ഇത്തരം ഒരു തീരുമാനത്തിലേക്ക് ഗവൺമെൻറ് എത്തിച്ചേർന്നത്. കുഴൽമന്തത്ത് രണ്ട് യുവാക്കളുടെ ജീവൻ നഷ്ടമാകുന്നതിന് ഇടയായ അപകടം ഉണ്ടാകാനുള്ള പ്രധാന കാരണം കെ എസ് ആർ ടി സി ബസ് ഡ്രൈവറുടെ അനാസ്ഥയാണ്. ബസിന് പിറകിൽ വന്ന വാഹനത്തിൽ അപകടവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ റെക്കോർഡ് ചെയ്തിരുന്നു. രണ്ട് പേരുടെ മരണത്തിന് ഇടയാക്കിയ ഡ്രൈവറെ രണ്ടാഴ്ച മുൻപ് സർവീസിൽ നിന്ന് പിരിച്ചു വിടുകയും വിട്ടിരുന്നു.