നിങ്ങൾ പ്യൂവര്‍ ബ്ലഡ് മൂവ്മെന്റിനെ കുറിച്ച് കേട്ടിട്ടുണ്ടോ. അമേരിക്കയിൽ ആരംഭിച്ചു വിവിധ പാശ്ചാത്യ രാജ്യങ്ങളിലേക്ക് വ്യാപിച്ചു കൊണ്ടിരികുന്ന വളരെ വ്യത്യസ്തമായ ഒരു മൂവ്മെന്റ് ആണ് ഇത്. ഫെയ്സ്ബുക്കിൽ തുടങ്ങിയ ഈ കൂട്ടായ്മ വളരെ വേഗം രാജ്യത്തിന്റെയും രാജ്യത്തിന് പുറത്തുമുള്ള വിവിധ പ്രദേശങ്ങളിലേക്കും വ്യാപിക്കുകയാണ്. കോവിഡ് വാക്സിൻ എടുക്കാത്ത രക്തദാദാക്കളെ സംഘടിപ്പിക്കുന്നതോടൊപ്പം വാക്സിൻ എടുക്കാൻ പ്രേരിപ്പിക്കുന്ന ഡോക്ടർമാരെ ആക്രമിക്കണം എന്നുമാണ് ഇവര്‍ മുന്നോട്ട് വയ്ക്കുന്ന ഏറെ വിചിത്രമായ ആശയം. ഇതാണ് ശുദ്ധ രക്തം എന്ന് അർത്ഥം വരുന്ന പ്യുവർ ബ്ലഡ് മൂവ്മെന്റ് എന്ന പ്രസ്ഥാനം രൂപം കൊള്ളുന്നത്തിലേക്ക് നയിച്ചത്.
കൊറോണ വാക്സിൻ എടുത്ത ആളുകളില്‍ നിന്നും രക്തം സ്വീകരിക്കുന്നത് ശരീരത്തിന് ദോഷകരമാണ് എന്ന തികച്ചും അടിസ്ഥാന രഹിതമായ ഒരു വാദമാണ് ഈ പ്രസ്ഥാനത്തിൻറെ പ്രചാരണത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്. ഈ പ്രസ്ഥാനത്തിലെ അംഗങ്ങൾ വിശ്വസിക്കുന്നത് വാക്സിൻ എടുക്കാത്ത ആളുകളിൾ നിന്ന് എടുത്ത രക്തം സൂക്ഷിക്കുന്ന രക്ത ബാങ്കുകൾ വേണം എന്ന ആശയമാണ്. നിലവില്‍ വാക്സിൻ എടുക്കാത്തവരുടെ രക്തം ആവശ്യപ്പെട്ട് നിരവധി അപേക്ഷകൾ ലഭിക്കാറുണ്ട് എന്ന് മെഡിക്കൽ രംഗത്തുള്ള ചിലർ പറയുന്നു. അമേരിക്കയിലുള്ള വാക്സിൻ വിരുദ്ധരായ ഒരു വിഭാഗം ആണ് ഇത്തരമൊരു പ്രചരണത്തിന് പിന്നിൽ പ്രവര്‍ത്തിക്കുന്നത് . വാക്സിൻ കുത്തിവയ്ക്കുന്ന ഡോക്ടറിനെതിരെ ആക്രമണ ആഹ്വാനവും ഇവർ നടത്തുന്നുണ്ട്.
സേഫ് ബ്ലഡ് ഡൊണേഷൻ എന്ന പേരിൽ ഒരു സ്ഥാപനത്തിനും ഈ കൂട്ടായ്മ തുടക്കം കുറിച്ചിട്ടുണ്ട്. അമേരിക്ക , കാനഡ , ഓസ്ട്രേലിയ തുടങ്ങിയ സ്ഥലങ്ങളിൽ ഇവരുടെ സേവനം ലഭ്യമാണ്.