പൊറോട്ട അപകടകാരിയാണ്; അതിര് കവിഞ്ഞ പൊറോട്ട പ്രേമം നിങ്ങളെ അപകടത്തിലാക്കും; കടുത്ത പൊറോട്ട പ്രേമികൾ അറിയാൻ

മലയാളികളുടെ ദേശീയ ഭക്ഷണം എന്നാണ് പൊറോട്ടയും ബീഫും അറിയപ്പെടുന്നത്. എന്നാൽ കടുത്ത പൊറോട്ട പ്രേമികൾ ഒരു കാര്യം മനസ്സിലാക്കുക. പൊറോട്ട ഉണ്ടാക്കിവെക്കുന്ന ആരോഗ്യപ്രശ്നങ്ങൾ വളരെ വലുതാണ്. ഇതേക്കുറിച്ച് ബോധ്യം ഉണ്ടെങ്കിൽ പോലും ഇത് ഉപേക്ഷിക്കാൻ മലയാളികൾ തയ്യാറല്ല എന്നതാണ് വാസ്തവം. പക്ഷേ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്.

പൊറോട്ട അപകടകാരിയാണ്; അതിര് കവിഞ്ഞ പൊറോട്ട പ്രേമം നിങ്ങളെ അപകടത്തിലാക്കും; കടുത്ത പൊറോട്ട പ്രേമികൾ അറിയാൻ 1

മൈദ ഉപയോഗിച്ചാണ് പൊറോട്ട നിർമ്മിക്കുന്നത്. മൈദയുടെ ഏറ്റവും വലിയ ദോഷങ്ങളിൽ ഒന്ന് ശരീരത്തിലുള്ള ആസിഡ് ആൽക്കലൈൻ ബാലൻസ് തടസ്സപ്പെടുത്തും എന്നതാണ്. മനുഷ്യന് ആരോഗ്യകരമായ പി എച്ച് ബാലൻസ് എന്ന് പറയുന്നത് 7.4 ആണ്. എന്നാൽ മൈദ ശരീരത്തിന്റെ ഉള്ളിൽ എത്തുന്നതോടെ ഇതിന്റെ തോത് കുറയുന്നു. ക്യാൻസർ ഉൾപ്പെടെയുള്ള രോഗങ്ങൾക്ക് കാരണമാകുന്നത് ശരീരത്തിൽ അസിഡിറ്റിയുടെ തോത് കുറയുന്നതു കൊണ്ടാണ്.

അസിഡിറ്റി വർദ്ധിക്കുന്നതോടെ ശരീരത്തിലെ കാൽസ്യത്തിന്റെ തോത് കുറയുന്നു. ഇത് എല്ലുകളുടെ ആരോഗ്യത്തെ ദോഷകരമായ ബാധിക്കും. തത്ഫലമായി അപചയപ്രക്രിയകൾ കുറയുകയും തടി കൂടുകയും ചെയ്യുന്നു. മാത്രമല്ല ശരീരത്തിന്റെ പ്രതിരോധശേഷി കുറയുന്നതിനും ഇത് ഒരു പ്രധാന കാരണമാണ്. മൈദയിൽ അടങ്ങിയിട്ടുള്ള അമിലോ പെക്ടിന്‍ എന്ന പ്രത്യേക കാർബോഹൈഡ്രേറ്റുകൾ പെട്ടെന്ന് ഷുഗറായി മാറുകയും ഇത് ഡയബറ്റിസ് വരാനുള്ള സാധ്യത കൂട്ടുകയും ചെയ്യുന്നു.  അപചയപ്രക്രീയ തടസ്സപ്പെടുന്നതോടെ ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നു. മനുഷ്യന്റെ ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തെ മൈദ ദോഷകരമായി ബാധിക്കുന്നു. ഭക്ഷണം വിഘടിപ്പിക്കുന്നതിനുള്ള കഴിവിനെ പ്രതികൂലമായി ബാധിക്കുന്നതിനാൽ ദഹന പ്രശ്നവും മലബന്ധവും ഉണ്ടാകുന്നു.

മൈദ ഉള്ളില്‍ ചെല്ലുമ്പോൾ ഹൃദയ സംബന്ധമായ പല പ്രശ്നങ്ങൾക്കും അത് കാരണമായി മാറുന്നു. മൈദയിൽ അടങ്ങിയിട്ടുള്ള കാർബോഹൈഡ്രേറ്റുകൾ മാനസിക ആരോഗ്യത്തെ പോലും ദോഷകരമായ ബാധിക്കുന്നു. തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കുന്നത് കൊണ്ട് തന്നെ ഡിപ്രഷനിലേക്ക് നയിക്കുകയും ഉറക്കക്കുറവും തളർച്ചയും ഉണ്ടാവുകയും ചെയ്യുന്നു.

Exit mobile version