വധുവിന്റെ പ്രായം 18 വയസ്സ് തികഞ്ഞില്ലെങ്കിലും ഹിന്ദു വിവാഹ നിയമം അനുസരിച്ച് വിവാഹം അസാധു അല്ല; ഹൈക്കോടതി

വിവാഹം നടക്കുമ്പോൾ വധുവിന് 18 വയസ്സ് പൂർത്തിയായില്ല എന്നതുകൊണ്ട് ഹിന്ദു വിവാഹ നിയമനുസരിച്ച് വിവാഹം അസാധുവാണെന്ന് പറയാൻ കഴിയില്ലന്ന് ഹൈക്കോടതി . കർണാടക ഹൈക്കോടതിയാണ് ഈ സുപ്രധാന നിരീക്ഷണം നടത്തിയത്. കുടുംബ കോടതിയുടെ ഉത്തരവ് റദ്ദ് ചെയ്തു കൊണ്ടാണ് ജസ്റ്റിസുമാരായ അലോക് ആരാധേ , എസ് വിശ്വജിത്ത് ഷെട്ടി എന്നിവർ അടങ്ങുന്ന ഡിവിഷൻ ബഞ്ച് ആണ് ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്.

വധുവിന്റെ പ്രായം 18 വയസ്സ് തികഞ്ഞില്ലെങ്കിലും ഹിന്ദു വിവാഹ നിയമം അനുസരിച്ച് വിവാഹം അസാധു അല്ല; ഹൈക്കോടതി 1

ഹിന്ദു വിവാഹ നിയമത്തിലെ പതിനൊന്നാമത്തെ വകുപ്പ് ഉപയോഗിച്ചാണ് വിവാഹം അസാധുവാണെന്ന് കുടുംബകോടതി വിധി പുറപ്പെടുവിച്ചത്. എന്നാൽ വധുവിന്റെ പ്രായക്കുറവ്  ഒരിക്കലും ഈ വകുപ്പ് അനുസരിച്ച് അസാധുവായ വിവാഹങ്ങളുടെ പരിധിയിൽ ഉൾപ്പെടുത്താൻ കഴിയില്ല എന്ന് ചൂണ്ടിക്കാട്ടി കീഴ് കോടതിയുടെ റദ്ദ് ചെയ്തുകൊണ്ട് ഹൈക്കോടതി അഭിപ്രായപ്പെട്ടു.

വിവാഹം കഴിക്കുന്ന സമയത്ത് വധുവിന് 18 വയസ്സ് പൂർത്തിയായിരിക്കണം എന്നാണ് ഹിന്ദു വിവാഹ നിയമം അഞ്ചാം വകുപ്പിലെ മൂന്നാം ഖണ്ഡികയിൽ പറയുന്നത്. എന്നാൽ പതിനൊന്നാം വകുപ്പിലെ അസാധു ആക്കപ്പെടുന്ന വിവാഹങ്ങളുടെ പരിധിയിൽ ഇത് ഉൾക്കൊള്ളിച്ചിട്ടില്ല എന്ന് കോടതി അഭിപ്രായപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് കുടുംബ കോടതിയുടെ വിലയിരുത്തലിൽ പിഴവ് സംഭവിച്ചതായും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ഷീലയുടെയും മഞ്ജുനാഥന്റെയും വിവാഹം നടന്നത് 2012 ലാണ്. എന്നാൽ വിവാഹം നടക്കുമ്പോൾ ഷീലയ്ക്ക് 18 വയസ്സ് പൂർത്തിയായില്ല എന്ന് മനസ്സിലാക്കിയ മഞ്ജുനാഥ് വിവാഹം അസാധുവാക്കുന്നതിന് വേണ്ടി കുടുംബ കോടതിയെ സമീപിച്ചു. ഇതിലാണ് കീഴ് കോടതി മഞ്ജുനാഥിന് അനുകൂലമായി വിധി പുറപ്പെടുവിച്ചത്. ഈ വിധിയാണ് ഇപ്പോൾ ഹൈക്കോടതി റദ്ദ് ചെയ്തത്.

Exit mobile version