ശബരിമലയിൽ കുന്നു കൂടിയിരിക്കുന്ന നാണയ കൂമ്പാരം 30 കോടിയോളം വരുമെന്ന് നിഗമനം; എണ്ണിത്തിട്ടപ്പെടുത്താൻ യന്ത്ര സഹായം ആവശ്യപ്പെട്ട് ജീവനക്കാർ

മണ്ഡലകാലത്ത് ശബരിമല ക്ഷേത്രത്തിൽ കാണിക്കായി ലഭിച്ച നാണയത്തുട്ടുകൾ എണ്ണി തീർക്കാൻ ജീവനക്കാർ പ്രയാസപ്പെടുന്നു. ഏകദേശം 30 കോടിയിലധികം രൂപ ഇത്തരത്തിൽ ഉണ്ട് എന്നാണ് ദേവസ്വം ബോർഡ് കണക്കു കൂട്ടുന്നത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ശബരിമലയില്‍ റിക്കോര്‍ഡ് വരുമാനമാണ് ഉണ്ടായത് . കോവിഡിന് ശേഷമുള്ള ആദ്യത്തെ തീര്‍ത്ഥാടന കാലമാണ് ഇത്തവണത്തേത് എന്ന പ്രത്യകതയും ഉണ്ട്.   

ശബരിമലയിൽ കുന്നു കൂടിയിരിക്കുന്ന നാണയ കൂമ്പാരം 30 കോടിയോളം വരുമെന്ന് നിഗമനം; എണ്ണിത്തിട്ടപ്പെടുത്താൻ യന്ത്ര സഹായം ആവശ്യപ്പെട്ട് ജീവനക്കാർ 1

നാണയങ്ങളും നോട്ടുകളുമായി ഏകദേശം 119 കോടി രൂപ എണ്ണി തിട്ടപ്പെടുത്തിയിട്ടുണ്ട്. എന്നാൽ നാണയങ്ങളുടെ മൂന്നിൽ രണ്ടു കൂമ്പാരവും ഇനിയും എണ്ണി തീർക്കാൻ ബാക്കിയാണ് എന്നാണ് വിവരം. അതുകൊണ്ട് തന്നെ ഇത് എണ്ണി തീർക്കുന്നതിന് യന്ത്രത്തിന്റെ സഹായം വേണമെന്ന് ജീവനക്കാരുടെ സംഘടന ഇപ്പോള്‍ അഭ്യർത്ഥിച്ചിട്ടുണ്ട്.

മകരവിളക്ക് തീർത്ഥാടനം പൂർത്തിയാക്കിയതിനു ശേഷം ജനുവരി 20നാണ് നട അടച്ചത്. ഇരുപത്തിയഞ്ചാം തീയതി ശബരിമലയിലെ വരുമാനത്തിന്‍റെ കണക്ക് എത്രയാണെന്ന് അറിയിക്കുവാൻ ഹൈക്കോടതി ദേവസ്വം ബെഞ്ച് ഉത്തരവിട്ടിരുന്നു. എന്നാൽ ശബരിമലയിൽ കുന്നു കൂടിയ നാണയം എണ്ണി തീർക്കുവാൻ കൂടുതൽ സമയം വേണം എന്ന് ബോർഡ് പ്രസിഡൻറ് അഡ്വക്കേറ്റ് അനന്തഭവൻ അറിയിച്ചു. നാണയം എണ്ണി തളർന്നു പോയ ജീവനക്കാർക്ക് ഫെബ്രുവരി അഞ്ചുവരെ അവധി അനുവദിച്ചിരിക്കുകയാണ് ഇപ്പോള്‍. അഞ്ചാം തീയതി മുതൽ നാണയം എണ്ണി തുടങ്ങാനാണ് ബോർഡ് തീരുമാനിച്ചിരിക്കുന്നത്. ഇനി ശബരിമല നട തുറക്കുന്നത് ഫെബ്രുവരി 12നാണ്. മാസ പൂജയ്ക്ക് വേണ്ടിയാണ് നട തുറക്കുക . അതിനു മുൻപ് നാണയം എണ്ണി പൂർത്തിയാക്കുവാൻ കഴിയുമെന്നാണ് ദേവസ്വം ബോർഡ് കരുതുന്നത്.

Exit mobile version