പാമ്പിനെ കഴുത്തിലിട്ട് സെൽഫി എടുത്ത യുവാവ് പാമ്പിന്റെ കടിയേറ്റ് മരിച്ചു. പാമ്പാട്ടിയുടെ വാക്ക് വിശ്വസ്സിച്ചാണ് യുവാവ് ഈ സാഹസത്തിന് മുതിർന്നത്. പ്രകാശം ജില്ലയിലുള്ള ബോഡി കുറപ്പാട് ഗ്രാമവാസിയായ മണികണ്ഠ റെഡ്ഡി എന്ന 32 കാരനാണ് പാമ്പിന്റെ കടിയേറ്റ് ദാരുണമായി മരണപ്പെട്ടത്. ഇയാൾ ഒരു കർഷക കുടുംബത്തിലെ അംഗമാണ്. ഇയാള്‍ കുണ്ടൂര്‍ ടൌണ്‍ പരിധിയില്‍ കോവൂര്‍ ജംഗ്ഷനു സമീപം ജ്യൂസ് കട നടത്തിയാണ് ഉപജീവനമാർഗ്ഗം നടത്തിയിരുന്നത്. ചൊവ്വാഴ്ചയാണ് ഇയാള്‍ക്ക് പാമ്പിന്റെ കടി ഏല്‍ക്കുന്നത്.
ചൊവ്വാഴ്ച വൈകുന്നേരത്തോടു കൂടി ഒരു പാമ്പാട്ടി മണികണ്ഠ റെഡ്ഡിയുടെ കടയിൽ എത്തി. തൻറെ കൈവശം ചില പാമ്പുകൾ ഉണ്ടെന്നും അവ ആരെയും ഉപദ്രവിക്കുകയില്ലെന്നും പാമ്പാട്ടി ഇയാളോട് പറഞ്ഞു. ഇതോടെ പാമ്പിനെയും കഴുത്തിലിട്ട് സെൽഫി എടുക്കണം എന്ന് മണികണ്ഠ റെഡ്ഡി പാമ്പാട്ടിയോട് ആവശ്യപ്പെട്ടു. ഇതേ തുടർന്ന് പാമ്പാട്ടിയുടെ കൈവശം ഉണ്ടായിരുന്നു ഒരു പാമ്പിനെയും കഴുത്തിൽ ചുറ്റി ഇയാൾ സെൽഫി എടുത്തു. കഴുത്തിൽ നിന്നും പാമ്പിനെ എടുക്കുന്നതിനിടെ കയ്യിൽ കടി ഏൽക്കുക ആയിരുന്നു. പിന്നീട് ഇരുവരും പാമ്പിനെ പിടികൂടി കൈവശമുണ്ടായിരുന്ന ചാക്കിലാക്കുകയും ചെയ്തു. പാമ്പ് കടിച്ചതിനെക്കുറിച്ച് മണികണ്ഠ റെഡ്ഡി പാമ്പാട്ടിയോട് പറഞ്ഞെങ്കിലും പേടിക്കാനില്ലന്നും വിഷമില്ലാത്ത പാമ്പാണ് എന്നുമായിരുന്നു ഇയാൾ നൽകിയ മറുപടി.
എന്നാൽ പാമ്പിൻറെ കടിയേറ്റു അധികം വൈകാതെ അസ്വസ്ഥത അനുഭവപ്പെട്ട മണികണ്ഠ റെഡ്ഡിയെ നാട്ടുകാർ എല്ലാവരും കൂടി ചേർന്ന് ഒരു സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെയോടെ മരണം സംഭവിക്കുക ആയിരുന്നു. ഇയാളുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം നടന്നു വരികയാണെന്ന് പോലീസ് പറഞ്ഞു.