പറക്കും തളികൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ദൃശ്യമാകുന്നു എന്ന വാർത്ത കഴിഞ്ഞ കുറച്ചു നാളുകളായി പുറത്തു വരാറുണ്ട്. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗികമായ സ്ഥിരീകരണങ്ങൾ ഒന്നും തന്നെ ഒരു ഗവൺമെൻറ് ഏജൻസികളും ഇതുവരെ നടത്തിയിട്ടില്ല എങ്കിലും പറക്കും തളികകളെ കണ്ടു എന്ന പലരുടെയും അവകാശവാദത്തെ പൂർണ്ണമായി നിഷേധിക്കാൻ അവർ തയ്യാറാകുന്നുമില്ല.
ഇപ്പോഴിതാ ജപ്പാനിലെ ഒരു ടെലസ്കോപ്പ് ക്യാമറയിൽ വളരെ വിചിത്രമായ ഒരു ചിത്രം പതിയുകയുണ്ടായി. സ്പൈറൽ ആകൃതിയിൽ നീല നിറത്തിൽ ഒരു പേരറിയാത്ത വസ്തു ആകാശത്ത് തെളിഞ്ഞു നിൽക്കുന്നതും പിന്നീട് പതിയെ നീങ്ങുന്നതും അതില്‍ വ്യക്തമായി കാണാം. അതോടെ ഇത് പറക്കും തളികയാണ് എന്ന തരത്തിൽ പ്രചരണം ഉണ്ടായി. ആകാശത്ത് പറക്കും തളികകൾ വട്ടമിട്ട് പറക്കുന്നു എന്ന് നെറ്റി സൺസ് എഴുതി. സംഭവം വലിയ വാർത്ത ആയതോടെ ഇതിന്‍റെ വസ്തുത പുറത്തു വരികയും ചെയ്തു. സ്പേസ് എക്സ് വിക്ഷേപണത്തിനിടെ പുറന്തള്ളപ്പെട്ട ശീതീകരിച്ച റോക്കറ്റ് ഇന്ധനമാണ് ഇതെന്ന് നാഷണൽ അസ്ട്രോണമിക്കൽ ഒബ്സർവേറ്ററി ഓഫ് ജപ്പാൻ സ്ഥിരീകരിച്ചു.
ജനുവരി 18ന് ഇലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സ് ഒരു നാവിഗേഷന് ഉപഗ്രഹം വിക്ഷേപിക്കുകയുണ്ടായി. ഇതിനു ശേഷമാണ് ജപ്പാന്റെ ആകാശത്ത് ഈ വിചിത്രമായ ദൃശ്യം പ്രത്യക്ഷപ്പെട്ടത്. ഇത് ജപ്പാനിലുള്ള ഒരു ടെലിസ്കോപ്പിക് ക്യാമറയിൽ പതിയും ചെയ്തു. ഇതിന്‍റെ ദൃശ്യങ്ങള്‍ പുറത്തായതോടെ വലിയ തോതിലുള്ള പ്രചാരണവും ഇതിനു ലഭിച്ചു. ഇതോടെയാണ് സംഭവത്തിന്റെ സത്യാവസ്ഥ എന്താണെന്ന് ലോകത്തോട് പറയാന്‍ ഗവണ്‍മെന്‍റ് ഏജന്‍സികള്‍ തയ്യാറായത് .