സ്കൂളിലും കോളേജിലും അധ്യാപകരെ നിയമിക്കുന്നതിന് വേണ്ടി ഇന്റർവ്യൂകളും എഴുത്തു പരീക്ഷയുമൊക്കെ നടത്താറുണ്ട്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി പുതിയ ഒരു രീതി പരീക്ഷിച്ചിരിക്കുകയാണ് ഗുജറാത്തിലെ ഒരു സ്കൂൾ . വിഷയം നന്നായി അറിയാവുന്ന ആൾക്കാർ മാത്രം ജോലിക്ക് വേണ്ടി അപേക്ഷ അയച്ചാൽ മതി എന്നാണ് സ്കൂൾ അധികൃതർ തീരുമാനിച്ചിരിക്കുന്നത്. അതിനു ഇവർ ആവശ്യപ്പെടുന്നത് ഒരു ഫോൺ നമ്പറിൽ ബന്ധപ്പെടാനാണ്. എന്നാൽ ആ ഫോൺ നമ്പർ കണ്ടുപിടിക്കുക അത്ര എളുപ്പമല്ല. കാരണം ഒരു പ്രോബ്ലത്തിന്റെ ഉള്ളിൽ ഒളിപ്പിച്ചാണ് ഈ നമ്പർ നൽകിയിരിക്കുന്നത്. പ്രോബ്ലം കൃത്യമായി സോൾവ് ചെയ്തെങ്കിൽ മാത്രമേ നമ്പർ ലഭിക്കുകയുള്ളൂ. നിരവധി പേരാണ് ഈ പരസ്യത്തിന്റെ വിശേഷങ്ങൾ തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കു വച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ വളരെ വേഗം ഈ പരസ്യം വൈറലായി മാറുകയും ചെയ്തു.
കണക്കിൽ എക്സ്പെർട്ട് ആയവർക്ക് മാത്രമേ ഈ പ്രോബ്ലത്തിന്റെ ഉള്ളിൽ ഒളിച്ചിരിക്കുന്ന നമ്പർ ഏതാണെന്ന് കണ്ടെത്താൻ കഴിയുള്ളൂ. ഈ നമ്പർ കണ്ടെത്തി വിളിക്കുന്ന ഒന്നിലധികം പേരുണ്ടെങ്കിൽ പരീക്ഷ നടത്തി അവരിൽ നിന്നും അനുയോജ്യരായ ആളിനെ തിരഞ്ഞെടുക്കാനാണ് സ്കൂൾ അധികൃതർ തീരുമാനിച്ചിരിക്കുന്നത്. ഈ പരസ്യം സമൂഹ മാധ്യമത്തിൽ വൈറലായി മാറിയതോടെ നിരവധി പേർ ഫോൺ നമ്പർ കണ്ടു പിടിക്കുകയും അത് കമന്റ് ചെയ്യുകയും ചെയ്തു. 9428163811 എന്നാണ് ഈ ഫോൺ എന്നാണ് പലരും കമൻറ് ചെയ്തത്. എന്നാൽ ഇത് ശരിയാണോ എന്ന് കണക്കിൽ മിടുക്കുള്ളവര്‍ തന്നെ കണ്ടെത്തുന്നതാകും ഉചിതം .