നിക്കാഹ് കഴിഞ്ഞ് ഒരാഴ്ച മുമ്പാണ് കെ റ്റി നുഫൈൽ ലഡാക്കിലേക്ക് ലീവ് കഴിഞ്ഞു മടങ്ങിപ്പോയത് . എന്നാൽ പിന്നീട് നാട്ടുകാർ അറിയുന്നത് ജോലി സ്ഥലത്ത് വച്ച് നൂഫൈല് മരണപ്പെട്ടു എന്ന വാർത്തയാണ് . കുനിയിൽ കുടവങ്ങാട് സ്വദേശിയായ മുഹമ്മദ് കുഞ്ഞന്റെ മകൻ നുഫൈൽ വിവാഹം കഴിക്കുന്നത് ജനുവരി രണ്ടിനാണ്. പിന്നീട് ജനുവരി 22നാണ് അദ്ദേഹം തിരിച്ച് സൈനിക സേവനത്തിന് വേണ്ടി ലഡാക്കിലേക്ക് മടങ്ങി പോകുന്നത്.
വ്യാഴാഴ്ച രാവിലെയാണ് നുഫൈലിനു ജോലി സ്ഥലത്ത് വച്ച് ശ്വാസ തടസ്സം അനുഭവപ്പെടുന്നത് . ഉടന്‍ തന്നെ നുഫൈലിനെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ വൈകിട്ട് അഞ്ച് മണിയോടെ മരണം സ്ഥിരീകരിക്കുക ആയിരുന്നു. നാട്ടിൽ സാമൂഹിക സാംസ്കാരിക രംഗത്ത് വളരെ സജീവമായിരുന്നു നൂഫൈല് എന്ന ചെറുപ്പക്കാരന് . കഴിഞ്ഞ എട്ടു വർഷത്തോളമായി ആർമിയിൽ പോസ്റ്റൽ സർവീസിൽ ശിപ്പായിയായി ജോലി നോക്കുക ആയിരുന്നു അദ്ദേഹം. ഒന്നര വർഷം മുൻപാണ് നുഫൈൽ ലഡാക്കിലേക്ക് ട്രന്സ്ഫെറയി വരുന്നത്. നേരത്തെ മേഘാലയ , അസ്സം എന്നിവിടങ്ങളിലായിരുന്നു അദ്ദേഹം ജോലി ചെയ്തിരുന്നത്. നുഫൈൽ പഠിച്ചത് കീഴുപറമ്പ് ജി വി എച്ച് എസ് എസ് സ്കൂളില്‍ ആയിരുന്നു.
മൃതദേഹം രണ്ടു ദിവസത്തിനകം നാട്ടിലെത്തിക്കുമെന്ന് സൈനിക കേന്ദ്രത്തിൽ നിന്നും അറിയിപ്പ് വന്നിട്ടുണ്ട്. മൃതദേഹം വീട്ടിലും കൊടുവങ്ങാട്ടെ മൈതാനത്തും പൊതു ദർശനത്തിന് വച്ചതിനു ശേഷം ഇരിപ്പാക്കുളം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ കബറടക്കും.