മുൻപൊരിക്കലും കേട്ടിട്ടില്ലാത്ത പല ജോലികളും ചെയ്യുന്ന പലരെയും കുറിച്ചുള്ള വാർത്തകൾ നമ്മൾ കേള്‍ക്കാറുണ്ട്. ഒരിക്കലും കേട്ടിട്ടില്ലാത്ത പല ജോലികളും ഈ മാറിയ കാലഘട്ടത്തിൽ പലരും ചെയ്യുന്നുണ്ട്. നവമാധ്യമങ്ങൾ പോലും തൊഴിലടമായി മാറി. വ്യത്യസ്തമായ ജോലികൾ ചെയ്ത് ലക്ഷങ്ങൾ സമ്പാദിക്കുന്ന പലരും ഉണ്ട്. അത്തരത്തിൽ ഒരാളെ കുറിച്ചാണ് പറഞ്ഞു വരുന്നത്. ഇതുവരെ ആരും ചെയ്യാത്ത ഒരു ജോലി ചെയ്ത് ലക്ഷങ്ങളാണ് ഈ യുവാവ് സമ്പാദിക്കുന്നത്. നായയെയും കൊണ്ട് നടക്കാൻ പോവുക എന്നതാണ് ഇയാളുടെ ജോലി. ഇതിലൂടെ പ്രതിവർഷം ഒരു കോടിയോളം രൂപയാണ് ഈ യുവാവ് സമ്പാദിക്കുന്നത്.
അമേരിക്കയിലെ ബ്രൂക്ലിനിലാണ് മൈക്കിൾ ജോസഫ് താമസിക്കുന്നത്. ഇയാൾ ഒരു അധ്യാപകനായിരുന്നു. ആ ജോലിയിലൂടെ ഒരു വർഷം 30 ലക്ഷം രൂപയായിരുന്നു ഇയാൾ സമ്പാദിച്ചിരുന്നത്. എന്നാൽ നായയെ നടക്കാൻ കൊണ്ടു പോകുന്ന ജോലി ചെയ്തു തുടങ്ങിയതോടെ ഒരു വർഷം ഒരു കോടിയോളം രൂപ തനിക്ക് സമ്പാദിക്കാൻ കഴിയുന്നുവെന്ന് ഇയാൾ പറയുന്നു. മാത്രമല്ല പുതിയ ജോലി ചെയ്യാൻ തുടങ്ങിയതോടെ ധാരാളം സമയം ലഭിക്കുന്നുണ്ട്. ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാൻ സമയം കണ്ടെത്താൻ കഴിയുന്നു. ജോലിയിൽ നിന്ന് ലഭിച്ച വരുമാനം കൊണ്ട് ഈ 34കാരൻ ന്യൂ ജേഴ്സിയിൽ ഒരു വീട് സ്വന്തമായി വാങ്ങി. ഒപ്പം സഞ്ചരിക്കാൻ ഒരു വിലകൂടിയ വാഹനവും. ഇന്ന് തന്റെ കുട്ടികളുടെ ഭാവിക്കു വേണ്ടി നല്ലൊരു തുക മാറ്റിവയ്ക്കാനും സാധിക്കുന്നുണ്ട്.
അധ്യാപകനായിരുന്ന ജോസഫ് പാർക്കിൽ തന്‍റെ നായയെയും കൊണ്ട് നടക്കാൻ പോകുന്നത് പതിവായിരുന്നു. ജോസഫിനോട് വളരെ വേഗം നായകള്‍ ഇണങ്ങുന്നത് ശ്രദ്ധിച്ച ചില സമ്പന്നരായ സുഹൃത്തുക്കൾ തങ്ങളുടെ നായികയെയും ഇതുപോലെ നടക്കാൻ കൊണ്ടു പോകാമോ എന്ന് ചോദിച്ചു. ആദ്യം ഒരു രസമായി തോന്നിയെങ്കിലും ജോസഫ് അത് ഏറ്റെടുത്തു. പിന്നീട് പലരും ഇതേ ആവശ്യവുമായി ജോസഫിനെ സമീപിച്ചു. അതോടെ ജോസഫ് ഇത് ഒരു മുഴുവൻ സമയ ജോലിയായി തെരഞ്ഞെടുക്കുകയായിരുന്നു. അരമണിക്കൂർ നായയെ നടത്താൻ കൊണ്ടുപോകുന്നതിന് 1600 രൂപയാണ് ജോസഫ് ഈടാക്കുന്നത്. ഇന്ന് നിരവധി പേരാണ് ജോസഫിനെ ഈ ആവശ്യവുമായി സമീപിക്കുന്നത്. ഇതോടെയാണ് ജോസഫ് ഇത് ഒരു പ്രഫഷനായി സ്വീകരിക്കുന്നത്.