സ്കോട്ട്ലന്‍റ്  സ്വദേശിക്ക് ലോട്ടറി അടിച്ചത് 2095 കോടി രൂപ; മുഴുവൻ പണവും ഒറ്റയടിക്ക് ചെലവാക്കി ഞെട്ടിച്ച് ഭാഗ്യാവാന്‍

ജീവിതത്തിൽ ഒരിക്കലെങ്കിലും ഭാഗ്യം തേടി വരും എന്ന് കരുതുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. ഭാഗ്യത്തിന് വേണ്ടി കാത്തിരുന്നു എന്ന് കരുതി അത് അത്ര പെട്ടെന്ന് വരണമെന്നില്ല. ഈ ഭാഗ്യം തേടിവരൽ പ്രതീക്ഷിക്കുന്നത് കൊണ്ടാണ് പലരും ലോട്ടറി എടുക്കുക എന്ന തീരുമാനത്തിലേക്ക് എത്തുന്നത്. അപ്പോഴാണ് ഒരു മെഗാ ബംബർ ലോട്ടറി അടിച്ച വയോധികൻ ആ തുക മുഴുവൻ ഒറ്റയടിക്ക് ചെലവാക്കി ഞെട്ടിച്ചത്. അതും കുറഞ്ഞ സമയത്തിനുള്ളിൽ.

സ്കോട്ട്ലന്‍റ്  സ്വദേശിക്ക് ലോട്ടറി അടിച്ചത് 2095 കോടി രൂപ; മുഴുവൻ പണവും ഒറ്റയടിക്ക് ചെലവാക്കി ഞെട്ടിച്ച് ഭാഗ്യാവാന്‍ 1

സ്വപ്നം പോലും കാണാൻ കഴിയാത്ത അത്ര വലിയ തുകയാണ് സ്കോട്ട് ലൻ്റ് സ്വദേശിയായ കോളിംഗ് വിയറിന് കിട്ടിയത്. ലഭിച്ച തുകയുടെ ഭൂരിഭാഗവും ഇയാള്‍ ധൂർത്തടിച്ച് ചെലവാക്കി തീർക്കുകയും ചെയ്തു ഇയാള്‍. പണമെല്ലാം തീരാറായപ്പോഴേക്കും ഇയാളുടെ മരണവും സംഭവിച്ചു കഴിഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട കണക്കുകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

2011 ലാണ് കോളിന് 2095 കോടി രൂപ ലോട്ടറി അടിച്ചത്. 258 മില്യൺ ഡോളർ. ലോട്ടറിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തുകയാണ് ഇത്. 2019 ല്‍ മരിക്കുമ്പോഴേക്കും ഈ തുകയുടെ ഭൂരിഭാഗവും ഇയാൾ ചെലവാക്കി കഴിഞ്ഞിരുന്നു. ഇതിനിടെ ഇയാൾ വിവാഹമോചനവും നേടിയിരുന്നു. ഈ വഴി 81 മില്യന്‍റെ കുറവ് സമ്പാദ്യത്തിൽ ഉണ്ടായി. എട്ടു വർഷം കൊണ്ട് 407 കോടി രൂപയാണ് ഇയാൾ ചെലവാക്കിക്കളഞ്ഞത്.

ആഴ്ചയിൽ ഒന്നര ലക്ഷം രൂപ ആയിരുന്നു ചിലവ്. കുതിരയോട്ട മത്സരം,  ആഡംബര കാറുകൾ,  എന്നിവയ്ക്ക് വേണ്ടിയാണ് ഇയാൾ കൂടുതല്‍ പണവും  ചെലവാക്കിയത്. മരണം മുൻകൂട്ടി കണ്ട നിലയിലായിരുന്നു കോളിന്റെ ധൂർത്ത്. നിരവധി ആഡംബര വാഹനങ്ങൾ ഇയാൾ വാങ്ങിക്കൂട്ടി. കോടികൾ മുടക്കിയാണ് വീട് പുതുക്കി പണിഞ്ഞത്. കൂടാതെ ഒന്നിലേറെ കൊട്ടാരങ്ങളും ഇയാൾ വാങ്ങി. കൊട്ടാരം പരിപാലിക്കുന്നതിനു വേണ്ടി മാത്രം നിരവധി ജോലിക്കാരെ നിയോഗിച്ചിരുന്നു. ഏതു നിമിഷവും മരണം സംഭവിക്കും എന്ന് മുൻകൂട്ടി കണ്ടായിരുന്നു ഇയാൾ ഓരോ കാര്യങ്ങളും ചെയ്തത്. ഭൂമിയിലുള്ള എല്ലാ സുഖങ്ങളും അനുഭവിച്ചതിനു ശേഷം മരണത്തെ പുൽകാൻ ആയിരുന്നു കോളിന്റെ തീരുമാനമെന്ന് അടുത്ത സുഹൃത്തുക്കൾ പറയുന്നു. ചെലവാക്കിയതിൽ നിന്നും  ബാക്കി വന്ന തുക ഇയാളുടെ രണ്ട് മക്കളുടെ പേരിലാണ് ഉള്ളത്.

Exit mobile version