10 മാസം കൊണ്ട് ശ്രീവിദ്യ സംഭാവന നൽകിയത് 105 ലിറ്റർ മുലപ്പാൽ; ജീവന്‍റെ അമൃത്  പകുത്ത് നല്‍കുന്ന ശ്രീവിദ്യ  മാതൃകയാണ്

10 മാസം കൊണ്ട് ശ്രീവിദ്യ സർക്കാർ സംവിധാനത്തിലുള്ള മുലപ്പാൽ ബാങ്കിലേക്ക് സംഭാവനയായി നൽകിയത് 105 ലിറ്റർ മുലപ്പാൽ ആണ്. 27 വയസ്സുകാരിയായ ശ്രീവിദ്യ എല്ലാ അർത്ഥത്തിലും ഒരു പ്രചോദനമാണ്. കുട്ടികളുടെ  വളർച്ചയ്ക്ക് ഉതകുന്ന പോഷക സമ്പന്നമായ മുലപ്പാൽ ലഭിക്കാതെ കുട്ടികൾ വിഷമിക്കുന്നത് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ശ്രീവിദ്യ ഈ ഉദ്യമത്തിന് ഇറങ്ങിത്തിരിച്ചത്. വടവള്ളി പി എൻ പുത്തൂർ നിവാസിയായ ഭൈരവന്റെ ഭാര്യയാണ് ശ്രീവിദ്യ.

10 മാസം കൊണ്ട് ശ്രീവിദ്യ സംഭാവന നൽകിയത് 105 ലിറ്റർ മുലപ്പാൽ; ജീവന്‍റെ അമൃത്  പകുത്ത് നല്‍കുന്ന ശ്രീവിദ്യ  മാതൃകയാണ് 1

തൻറെ രണ്ടാമത്തെ കുട്ടി ജനിച്ചു ഏതാനം  ദിവസങ്ങള്‍ക്കകമാണ് ശ്രീവിദ്യ മുലപ്പാൽ സംഭാവനയായി നൽകാൻ തുടങ്ങുന്നത്. മുലപ്പാൽ ബാങ്കിനെ കുറിച്ച് ശ്രീവിദ്യ അറിയുന്നത് തിരുപ്പൂർ സ്വദേശി നടത്തുന്ന ഒരു സന്നദ്ധ സംഘടനയിലൂടെയാണ്. ഇതേക്കുറിച്ച് കേട്ടറിഞ്ഞ ശ്രീവിദ്യ, ഏറെ  പോഷക സമൃദ്ധമായ മുലപ്പാൽ കിട്ടാത്ത കുട്ടികൾക്ക് വേണ്ടി ഒരു സേവന പ്രവർത്തനം എന്ന നിലയിൽ മുലപ്പാൽ നല്കാന്‍ തീരുമാനിക്കുക ആയിരുന്നു. എല്ലാ ദിവസവും തൻറെ കുട്ടിക്ക് പാൽ കൊടുത്തതിനു ശേഷം ഉള്ള പാൽ പ്രത്യേകം തയ്യാറാക്കിയ ഒരു ബാഗിൽ ശേഖരിക്കുന്നു. ഇത് പിന്നീട് ഒരു ഫ്രിഡ്ജിൽ സൂക്ഷിച്ചു വയ്ക്കുകയാണ് ചെയ്യുന്നത്. പാൽ ശേഖരിച്ചു വച്ച വിവരം സന്നദ്ധ സംഘടനയുടെ വോളണ്ടിയർമാരെ വിളിച്ചറിയിക്കും. അവർ ശ്രീവിദ്യയുടെ വീട്ടിലെത്തി ശേഖരിച്ച് വെച്ച മുലപ്പാൽ സർക്കാർ ആശുപത്രികളിലെ മുലപ്പാൽ ബാങ്കിലേക്ക് മാറ്റുന്നു. ഇങ്ങനെ ശേഖരിക്കുന്ന മുലപ്പാൽ,  മുലപ്പാൽ ലഭിക്കാതെ പ്രയാസമനുഭവിക്കുന്ന നവജാതശിശുക്കൾക്ക് നൽകുന്നതിനുവേണ്ടിയാണ് ഉപയോഗിക്കുന്നത്. കഴിഞ്ഞ ഏഴ് മാസത്തോളമായി താൻ തുടർച്ചയായി മുലപ്പാൽ ബാങ്കിലേക്ക് മുലപ്പാൽ നൽകുന്നുവെന്ന് ശ്രീവിദ്യ പറയുന്നു. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രികളുടെയും സർക്കാർ ആശുപത്രികളുടെയും സഹകരണത്തോടെ മുലപ്പാൽ ശേഖരിക്കുന്ന ബാങ്ക് പ്രവർത്തിക്കുന്നുണ്ട്.

Exit mobile version