കുടിവെള്ളം പോലുമില്ലാതെ വലഞ്ഞു  ജനം; എന്ത് ചെയ്യണമെന്നറിയാതെ സർക്കാർ; അരാജകത്വത്തിലേക്ക് പാകിസ്ഥാൻ; ഇത് ക്ഷണിച്ച് വരുത്തിയ ദുരന്തം

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് പാക്കിസ്ഥാൻ കടന്നു പോകുന്നത്. നിലവില്‍ രാജ്യത്ത്  ഇന്ധനത്തിന് കടുത്ത ക്ഷാമമാണ് നേരിടുന്നത്. എന്നാൽ ഇതിന്‍റെ ഒപ്പം ഇപ്പോൾ ഭക്ഷണവും വെള്ളവും കൂടി ലഭിക്കാതെ വന്നതോടെ ജനങ്ങൾ തെരുവിലേക്ക് ഇറങ്ങിയിരിക്കുകയാണ്. വെള്ളം പോലും പലയിടത്തും ലഭിക്കുന്നില്ല. ഇതിനിടെയാണ് വര്‍ദ്ധിച്ചു വരുന്ന ഇന്ധന ക്ഷാമം.  രാജ്യത്തുള്ള 20% പമ്പുകളിൽ മാത്രമാണ് നിലവിൽ ഇന്ധനം ലഭിക്കുന്നത്. അധികം വൈകാതെ തന്നെ ഇതും തീരും. പമ്പുകളുടെയും മറ്റും മുന്നിൽ വൻ ജനക്കൂട്ടമാണ്. ചിലയിടങ്ങളിൽ ജനങ്ങൾ അക്രമം അഴിച്ചു വിടുന്ന സ്ഥിതിയുമുണ്ട്. ലഭിക്കുന്ന വിവരം അനുസരിച്ച് അടുത്ത മാസം മുതൽ പെട്രോളിനും ഡീസലിനും വലിയ വില വര്‍ദ്ധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലുള്ള വിലയേക്കാൾ 40 മുതൽ 80 രൂപ വരെ കൂടും എന്നാണ് കരുതുന്നത്.

കുടിവെള്ളം പോലുമില്ലാതെ വലഞ്ഞു  ജനം; എന്ത് ചെയ്യണമെന്നറിയാതെ സർക്കാർ; അരാജകത്വത്തിലേക്ക് പാകിസ്ഥാൻ; ഇത് ക്ഷണിച്ച് വരുത്തിയ ദുരന്തം 1

പാക്കിസ്ഥാൻ രൂപയുടെ മൂല്യം വലിയ തോതിൽ ഇടിഞ്ഞു. ഇതാണ് വില വർദ്ധനവിന് ഒരു  കാരണമായി കരുതപ്പെടുന്നത്. നിലവിൽ പാകിസ്ഥാന്റെ കൈവശം 3.68 ബില്യൺ ഡോളര്‍ കരുതൽ മൂലധനം ആണ് ഉള്ളത്. ഈ പണം മൂന്നാഴ്ചത്തെ ഇന്ധന ഇറക്കുമതിക്ക് പോലും തികയില്ല. ഈ വിദേശ നാണ്യം പൂർണ്ണമായി  ഉപയോഗിക്കുന്നത് രാജ്യത്തെ കൂടുതൽ പ്രതിസന്ധിയിലാക്കും. ഡീസലിനും മറ്റും വില ഉയരുന്നതോടെ വൈദ്യുതിയുടെ വില കൂട്ടേണ്ടതായി വരും. കാരണം പാകിസ്ഥാനിൽ വൈദ്യുതി ഉപയോഗിക്കുന്നതിന് ഡീസൽ നിലയങ്ങളെയാണ് കൂടുതലായി ആശ്രയിക്കുന്നത്.

ലഭിക്കുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ശ്രീലങ്ക അഭിമുഖീകരിച്ചതിനെക്കാൾ ഭയാനകമാണ് പാകിസ്താന്റെ സ്ഥിതി.  വിവിധ രാജ്യങ്ങളോട് പാകിസ്ഥാൻ പണം കടമായി ചോദിച്ചിട്ടുണ്ടെങ്കിലും ആരും അനുകൂലമായ മറുപടി നൽകിയിട്ടില്ല.

Exit mobile version