ലോകത്തിലെ അതിസമ്പന്നന്‍ ചെയ്താലും തട്ടിപ്പ് തട്ടിപ്പ് തന്നെ; തട്ടിപ്പിനെ ദേശീയത കൊണ്ട് മറയ്ക്കാൻ കഴിയില്ല; അദാനിക്ക് ഹിന്‍റര്‍ബര്‍ഗിന്‍റെ മറുപടി

ഇന്ത്യക്കെതിരായ ആക്രമണമാണ് ഇതെന്ന് ചൂണ്ടിക്കാട്ടി അദാണി ഗ്രൂപ് 413 പേജുള്ള മറുപടി കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു.  ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനും രാജ്യത്തെ സ്ഥാപനങ്ങളുടെ ആത്മാർത്ഥതയ്ക്കും ഗുണനിലവാരത്തിനും നേരെയുള്ള കടന്നാക്രമണമാണ് ഹിന്‍റര്‍ബര്‍ഗ് നടത്തുന്നത് എന്ന അദാനിയുടെ ആരോപണങ്ങൾക്ക് മറുപടി നല്കിയിരിക്കുകയാണ് ഇപ്പോള്‍ ഹിന്‍റര്‍ബര്‍ഗ്. തട്ടിപ്പിനേ ദേശീയത കൊണ്ട് മറയ്ക്കാൻ കഴിയില്ല എന്നു ഹിന്‍റര്‍ബര്‍ഗ് റിസർച്ച് മറുപടി നല്കി.

ലോകത്തിലെ അതിസമ്പന്നന്‍ ചെയ്താലും തട്ടിപ്പ് തട്ടിപ്പ് തന്നെ; തട്ടിപ്പിനെ ദേശീയത കൊണ്ട് മറയ്ക്കാൻ കഴിയില്ല; അദാനിക്ക് ഹിന്‍റര്‍ബര്‍ഗിന്‍റെ മറുപടി 1

ലോകത്തിലെ അതിസമ്പന്നന്മാരിൽ ഒരാൾ ചെയ്താൽ പോലും തട്ടിപ്പ് തട്ടിപ്പ് തന്നെയാണ്. അതിനെ ഒരിക്കലും ദേശീയത ഉപയോഗിച്ച് മറച്ചു വയ്ക്കാൻ കഴിയില്ല. ഇന്ത്യയുടെ പുരോഗതിയെ ആണ് ഇത് തടസ്സപ്പെടുത്തുന്നത്. ഓഹരിയിൽ കാണിച്ച കള്ളക്കളികൾ കളവ് തന്നെയാണ്. വിദേശത്തുള്ള സംശയകരമായ ഇടപാടുകളെ കുറിച്ച് ആദാനി ഇതുവരെ മറുപടി നൽകിയിട്ടില്ലന്നു ഹിന്‍റര്‍ബര്‍ഗ് ആരോപിച്ചു. അദാനിയുടെ മറുപടിക്കുള്ള വിശദമായ പ്രതികരണം അവർ തങ്ങളുടെ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

എന്നാൽ ഓഹരി വിപണിയിൽ ഇടപെടുന്ന ഹിന്‍റര്‍ബര്‍ഗിന്‍റെ ഇടപെടൽ ഒരു വ്യാജ വിപണി സൃഷ്ടിക്കാനുള്ള ശ്രമമാണ് എന്ന് അദാനി ഗ്രൂപ്പ് അഭിപ്രായപ്പെടുന്നു. അദാനി എന്റർപ്രൈസസ് തുടർ ഓഹരി വില്പന തുടങ്ങുന്ന സമയത്ത് തന്നെ ഇത് വന്നത് സംശയാസ്പദമാണ് എന്നും ആദാനി ഗ്രൂപ്പ് ആരോപിച്ചു. നേരത്തെ ഹിന്‍റര്‍ബര്‍ഗ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത് അദാനി ഗ്രൂപ്പ് ദശാബ്ദങ്ങളായി സ്റ്റോക്കിൽ കൃത്രിമത്വവും അക്കൗണ്ട് തട്ടിപ്പും നടത്തുന്നുണ്ട് എന്നാണ്. കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള ശ്രമവും ഉണ്ടായിട്ടുണ്ട്. ഇതുകൂടാതെ ന്യായമായ തുകയിലും  85% ഉയർന്ന തുകയിലാണ് ഗ്രൂപ്പിൻറെ ഓഹരികൾ വ്യാപാരം നടത്തുന്നത് എന്നും ഹിന്‍റര്‍ബര്‍ഗ് ചൂണ്ടിക്കാട്ടിരുന്നു. ഈ വാർത്ത പുറത്തു വന്നതോടെ അദാനി ഗ്രൂപ്പ് കമ്പനികൾക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്.

Exit mobile version