വീടിന് പുറത്തിറങ്ങാറില്ല; ഭക്ഷണമുള്‍പ്പടെ എല്ലാം ഓണ്‍ലൈന്‍ വഴി; പെരുമാറ്റത്തില്‍ സംശയം തോന്നിയ  യുവാവിനെ തേടി  വീട്ടിലെത്തിയ  ഉദ്യോഗസ്ഥർക്ക് നേരെ നായയെ അഴിച്ചു; ഒടുവിൽ വീട്ടിനുള്ളിൽ കയറി പരിശോധിച്ച ഉദ്യോഗസ്ഥർക്ക് ലഭിച്ചത്

വീടിനു പുറത്തിറങ്ങാതെ ലഹരി വില്പന നടത്തിയിരുന്ന യുവാവിന്‍റെ വീട്ടിൽ എത്തിയ എക്സൈസ് ഉദ്യോഗസ്ഥർക്ക് നേരെ യുവാവ് വളർത്തു നായയെ അഴിച്ചു വിട്ടു. ഒടുവിൽ നായയെ അനുനയിപ്പിച്ചു 23 കാരനെ എക്സൈസ് സംഘം പിടി കൂടുക ആയിരുന്നു. കാക്കനാട് നിലം പതിഞ്ഞ മുകൾ സ്വദേശി ലയോൻ റെജി എന്ന 23 കാരനാണ് പിടിയിലായത്. ഇയാളുടെ കയ്യിൽ നിന്നും 5 ഗ്രാം എംഡിഎം എയും  മൂന്നു ഗ്രാം കഞ്ചാവും പിടികൂടി.

വീടിന് പുറത്തിറങ്ങാറില്ല; ഭക്ഷണമുള്‍പ്പടെ എല്ലാം ഓണ്‍ലൈന്‍ വഴി; പെരുമാറ്റത്തില്‍ സംശയം തോന്നിയ  യുവാവിനെ തേടി  വീട്ടിലെത്തിയ  ഉദ്യോഗസ്ഥർക്ക് നേരെ നായയെ അഴിച്ചു; ഒടുവിൽ വീട്ടിനുള്ളിൽ കയറി പരിശോധിച്ച ഉദ്യോഗസ്ഥർക്ക് ലഭിച്ചത് 1

റെജി കാക്കനാട് തുതിയൂരിൽ സെൻറ് ജോർജ് കപ്പേള റോഡിലുള്ള വീട്ടിൽ ഐടി ഉദ്യോഗസ്ഥൻ എന്ന വ്യാജേന വാടകയ്ക്ക് താമസിച്ചു ലഹരി മരുന്ന് വിൽപ്പന നടത്തുകയായിരുന്നു. ഇയാളുടെ ഒപ്പം അതേ മുറിയിൽ തന്നെയായിരുന്നു സൈബീരിയൻ ഹസ്കി ഇനത്തിൽപ്പെട്ട നായയും കഴിഞ്ഞിരുന്നത്. എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവിടെ പരിശോധനയ്ക്ക് എത്തുന്നത്. എന്നാല്‍ ഇവിടെ എത്തിയ ഉദ്യോഗസ്ഥര്‍ക്ക് നേരെ ഇയാൾ നായയെ  അഴിച്ചു വിടുകയായിരുന്നു. മറ്റൊരു കേസിൽ പിടിക്കപ്പെട്ട യുവാവിൽ നിന്നുമാണ് റെജിയെ കുറിച്ചുള്ള വിവരം ഉദ്യോഗസ്ഥർക്ക് ലഭിക്കുന്നത്. നായയെ ഉപയോഗിച്ച് ഉദ്യോഗസ്ഥരെ അക്രമിക്കാൻ ശ്രമിച്ച കുറ്റത്തിനും ഇയാൾക്കെതിരെ കേസ് എടുത്തിട്ടുണ്ട്.

ഈ വീട്ടില്‍ താമസം തുടങ്ങി അന്നുമുതൽ ഇയാൾ വീടിനു പുറത്ത് ഇറങ്ങാറില്ലായിരുന്നു. ഭക്ഷണവും മറ്റും ഓൺലൈൻ വഴി വരുത്തിച്ചു കഴിക്കുകയാണ് പതവ്. മയക്ക് മരുന്ന് ആവശ്യമുള്ളവർ ഓൺലൈൻ വഴി പണം അയച്ചാൽ ഇയാൾ ലൊക്കേഷൻ അയച്ചു കൊടുക്കും. വീട്ടിൽ വച്ച് തന്നെയാണ് ഇടപാട് നടത്തിയിരുന്നത്.

Exit mobile version