ഉണ്ണി മുകുന്ദന്റെ സിനിമകളെ മോശമായി ചിത്രീകരിക്കുന്നതിന് പിന്നിൽ അജണ്ടയുണ്ട്; സംവിധായകൻ അഖില്‍മാരാർ

ഉണ്ണിമുകുന്ദന്റെ ചിത്രങ്ങളെ മോശമായി ചിത്രീകരിക്കുന്നതിന് പിന്നിൽ കൃത്യമായ അജണ്ട ഉണ്ടെന്ന് സംവിധായകൻ അഖിൽ മാരാര്‍  അഭിപ്രായപ്പെട്ടു. ചാനൽ ചർച്ചയിൽ പങ്കെടുത്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉണ്ണി മുകുന്ദന്റെ സിനിമകളെ മോശമായി ചിത്രീകരിക്കുന്നതിന് പിന്നിൽ അജണ്ടയുണ്ട്; സംവിധായകൻ അഖില്‍മാരാർ 1

കേരളത്തിലുള്ള എല്ലാ വ്ളോഗേഴ്സിനേയും വിമർശിക്കാൻ കഴിയില്ല. ഈ നാട്ടിൽ മുല്ല പോലെ മണമുള്ള പൂക്കളും സഹിക്കാൻ പറ്റാത്ത നാറ്റമുള്ള ശവംനാറി പൂക്കളും ഉണ്ട്. ഒരു സിനിമ ഉണ്ടാക്കുന്നത് പരിപ്പുവട ഉണ്ടാക്കുന്നതുപോലെ ലളിതമായ കാര്യം ആണ് എന്നാണ് ചിലർ പറയുന്നത്. മാളികപ്പുറം എന്ന ചിത്രത്തിന്റെ തിരക്കഥയുമായി ബന്ധപ്പെട്ടു  മറ്റു പല സംവിധായകരോടും അഭിലാഷ് നായര്‍  സംസാരിച്ചിരുന്നു,  അന്ന് ഉണ്ണിമുകുന്ദൻ ചിത്രത്തിൽ ഇല്ല. ഏറ്റവും ഒടുവിലാണ് ഉണ്ണി മുകുന്ദനിൽ എത്തിയത്.

അശ്വന്ത് കോക്ക് സീക്രട്ട് ഏജൻറ് തുടങ്ങിയവരെ പോലെയുള്ള യൂട്യൂബേഴ്സ് മലയാള സിനിമയെ ഉദ്ധരിക്കാൻ വേണ്ടി ഇറങ്ങിയിരിക്കുകയാണ് എന്ന ചിന്തയിലാണ് പല വീഡിയോകളും ചെയ്യുന്നത്. ഒരാളെ നിരന്തരമായി വ്യത്യഹത്യ ചെയ്യുമ്പോൾ ആരായാലും തെറി വിളിച്ചു പോകും. അതുമാത്രമേ ഉണ്ണിയും ചെയ്തിട്ടുള്ളൂ. ഉണ്ണിമുകുന്ദൻ കാണിക്കുന്നത് വളർത്തു ദോഷമാണ് എന്ന് പറഞ്ഞാൽ അതിൻറെ അർത്ഥം മാതാപിതാക്കളെ അവഹേളിക്കുക എന്നത് തന്നെയാണ്. പലതരത്തിലുള്ള സിനിമകളുമുണ്ട്,  മാളികപ്പുറം ഒരു ഭക്തി സിനിമയാണ്. അപ്പോൾ അതിന്റെ പ്രമോഷനും അത്തരത്തിലുള്ളതായിരിക്കും. ഒരു സിനിമയുടെ പ്രമോഷൻ വേണ്ടുന്ന എല്ലാ കാര്യങ്ങളും അതിൽ അഭിനയിച്ചവർ ചെയ്യണം,  അത് അവരുടെ ഉത്തരവാദിത്തമാണ്.

മോഹൻലാലിനെയും മമ്മൂട്ടിയും അഭിനയം പഠിപ്പിക്കാൻ നിൽക്കുകയാണ് ഇവർ. സംവിധായകൻ ജോഷിയെ പോലെയുള്ളവരെ സംവിധാനം പഠിപ്പിക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുകയാണ് ഈ യൂട്യൂബേഴ്സ്. അതെ സിനിമയെക്കുറിച്ചും തിരക്കഥയെ കുറിച്ചും പഠിച്ച് നിരൂപണം നടത്തണം. ആരെയും അവഹേളിച്ചല്ല സിനിമ നിരൂപണം നടത്തേണ്ടത് എന്നും അഖിൽമാരാർ പറഞ്ഞു.

Exit mobile version