വരന്‍റെ ബന്ധുക്കൾ വധുവിന്റെ വീട്ടിലെത്തി പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തതിനെ തുടർന്ന് ഉണ്ടായ തർക്കം ഒടുവിൽ കൂട്ടത്തല്ലില്‍ കലാശിച്ചു. കോഴിക്കോട് മേപ്പയൂരിൽ വടകര വലിയ പള്ളിയിൽ നിന്ന് എത്തിയ വരന്‍റെ സുഹൃത്തുക്കള്‍ വധുവിന്റെ വീട്ടിലെത്തി പടക്കം പൊട്ടിച്ചു. ഇതാണ് പ്രശ്നങ്ങൾ തുടങ്ങാനുള്ള കാരണം.
ആദ്യം ഇരു കൂട്ടരും തമ്മില്‍ ഉടലെടുത്ത തർക്കം പിന്നീട് ചില ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് രമ്യമായി പരിഹരിച്ചു എങ്കിലും വീണ്ടും ഇരുവരും തമ്മിൽ ഉള്ള വാക്കേറ്റം രൂക്ഷമാവുക ആയിരുന്നു. ഇത് പിന്നീട് കൂട്ടത്തല്ലിലേക്ക് നയിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ വിവാഹ ചടങ്ങിനു എത്തിയ ആരോ ഒരാൾ പകർത്തി. ഈ വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമത്തിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഒരു നിസ്സാര തർക്കമാണ് പിന്നീട് വലിയ കയ്യാങ്കളിയിൽ എത്തിയതെന്ന് ഈ സംഭവത്തിന്റെ ദൃക്സാക്ഷികള്‍ പറയുന്നു.
ഇരു വിഭാഗത്തിലും പെട്ട ചില യുവാക്കളാണ് ആദ്യം തർക്കം തുടങ്ങുന്നത്. പിന്നീട് ഇവരെ കൂട്ടത്തിൽ ഉള്ള മുതിർന്നവർ സംസാരിച്ച് പിന്തിരിപ്പിച്ചു വിടുകയും ചെയ്തു. എന്നാൽ പിന്നീട് കുറച്ച് സമയത്തിന് ശേഷം ഇരു വിഭാഗങ്ങള്ക്കും ഇടയില്‍ കൂടുതൽ ഉണ്ടായതോടെ സംഭവം കൂട്ടത്തല്ലിലേക്ക് നീങ്ങുക ആയിരുന്നു . തുടര്‍ന്നു നാട്ടുകാരും മറ്റും ഇടപെട്ട് സംസാരിച്ചതിനു ശേഷമാണ് കൂടുതൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതെ പ്രശ്നം പരിഹരിക്കപ്പെട്ടത്. ഈ സംഭവവുമായി ബന്ധപ്പെട്ട് പോലീസിന് പരാതി ലഭിക്കാതിരുന്നതിനാൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.
കഴിഞ്ഞ കുറച്ചു നാളുകളായി സംസ്ഥാനത്ത് ഇത്തരത്തിൽ വിവാഹ ആഘോഷത്തിന് എത്തുന്ന സംഘങ്ങൾ തമ്മിലുള്ള കൂട്ടത്തല്ല് പതിവായിരിക്കുകയാണ്. ഭക്ഷണത്തിൻറെ പേരിലും വിവാഹം വിളിക്കാത്തതിന്‍റെ പേരിലും ഒക്കെ സംഘർഷം ഉണ്ടായ നിരവധി വാർത്തകൾ സമൂഹമാധ്യമത്തിൽ പ്രത്യക്ഷപ്പെടാറുണ്ട്. വധുവിന്റെ പിതാവിനുൾപ്പെടെ മർദ്ദനമേറ്റ സാഹചര്യവും ഉണ്ടായിട്ടുണ്ട്.