ഉപേക്ഷിക്കപ്പെട്ട വാട്ടർ ടാങ്ക് വമ്പൻ തുക കൊടുത്തു വാങ്ങി; ഇന്ന് ഇത് ആരും കൊതിക്കുന്ന ആഡംബര ഭവനം

കൈയിൽ ഉണ്ടായിരുന്ന പണം മുഴുവൻ മുടക്കി ഉപേക്ഷിക്കപ്പെട്ട ഒരു വാട്ടർടാങ്ക് വാങ്ങുന്നതിനെക്കുറിച്ച് നിങ്ങൾക്ക് ചിന്തിക്കാൻ പറ്റുമോ. മാനസിക നിലയ്ക്ക് എന്തോ തകരാര്‍ ഉള്ളവര്‍ മാത്രമേ അങ്ങനെ ചെയ്യൂ എന്നാണ് ആരും കരുതുക. എന്നാൽ മറ്റുള്ളവർ കളിയാക്കുകയും പരിഹസിക്കുകയും ചെയ്ത ആ അരവട്ടിന്റെ പരിണിതഫലം നിങ്ങളെ ഞെട്ടിച്ചേക്കാം.

ഉപേക്ഷിക്കപ്പെട്ട വാട്ടർ ടാങ്ക് വമ്പൻ തുക കൊടുത്തു വാങ്ങി; ഇന്ന് ഇത് ആരും കൊതിക്കുന്ന ആഡംബര ഭവനം 1

ബ്രിട്ടീഷുകാരനായ റോബർട്ട് ഹണ്ട് ഉപേക്ഷിക്കപ്പെട്ട വാട്ടർ ടാങ്ക് മോടി പിടിച്ച് ആരും കൊതിക്കുന്ന ഒരു മനോഹര ഭവനമാക്കി മാറ്റിയിരിക്കുകയാണ്. ഇന്ന് ഇത് സർവ്വ ആഡംബരങ്ങളും ഉള്ള ഒരു അത്യാധുനിക വീടാണ്.

രണ്ടായിരത്തിലാണ് ഡിക്കമ്മീഷൻ ചെയ്യപ്പെട്ട വാട്ടർ ടാങ്ക് ഇദ്ദേഹം ഒരു ലക്ഷത്തി അമ്പതിനായിരം യൂറോ  മുടക്കി വാങ്ങുന്നത്. ഇത് ഏകദേശം ഒന്നരക്കോടി ഇന്ത്യൻ രൂപ വരും. ഇത്രയും വലിയ പണം മുടക്കി ഇയാൾ ഈ വാട്ടർ ടാങ്ക് പുതുക്കിപ്പണിത് അതിമനോഹരമായ ഒരു സൗധമാണ് പണികഴിപ്പിച്ചത്. ഇദ്ദേഹം നേരത്തെ താമസിച്ചിരുന്ന വീടിന് 20 കിലോമീറ്റർ ചുറ്റളവിൽ ആണ് ഈ വാട്ടർ ടാങ്ക് ഉള്ളത്. അതുകൊണ്ട് ഇയാൾ തന്റെ ജന്മസ്ഥലം വിട്ടു പോകാതിരിക്കാൻ വേണ്ടി ഈ വാട്ടർ ടാങ്ക് വാങ്ങി അത് മോടി  പിടിപ്പിച്ചു ഒരു മനോഹരമായ വീട് ആക്കി മാറ്റുകയായിരുന്നു. ആറുലക്ഷം ഡോളർ മുടക്കിയാണ് ഇയാൾ ഈ മനോഹരമായ വീട് പണിതത്. എന്തുകൊണ്ടും സ്ഥലം വാങ്ങി വീട് വയ്ക്കുന്നതിനേക്കാളും ലാഭകരമാണ് ഇത് എന്ന് ഇയാൾ പറയുന്നു.

ഇയാളുടെ ഈ വാട്ടർടാങ്ക് വീടിൻറെ പണി പൂർത്തിയാക്കിയത് 2022 പകുതിയോടെയാണ്. ഏറെ ശ്രമപ്പെട്ടാണ് വാട്ടർ ടാങ്കിനുള്ളിൽ മൂന്ന് നിലകൾ സജ്ജീകരിച്ചത്. ജനലുകളും കോണിപ്പടികളും വാതിലും എല്ലാം ഇതിനുള്ളിൽ പണിതിട്ടുണ്ട്. ഇത് ഒരു സ്വപ്നഭവനമാണ്. ഇന്ന് ഇതേ രീതിയിൽ വീടുകൾ പണിയാൻ പലരും ശ്രമിക്കുന്നതായി ഈ ബ്രിട്ടീഷുകാരൻ പറയുന്നു.

Exit mobile version