കാമുകിയുമായി പ്രണയ സല്ലാപത്തിൽ ഏർപ്പെടുന്നതിനിടെ ട്രെയിൻ പോയി; ട്രെയിൻ അടുത്ത സ്റ്റേഷനിൽ പിടിച്ചിടാന്‍ കാമുകന്‍ നടത്തിയത് ‘സ്മാർട്ട് ബോംബ് ഓപ്പറേഷൻ’; ഒടുവില്‍ പിടിയില്‍  

കാമുകിയുമായി റെയിൽവേ സ്റ്റേഷനിൽ പ്രണയ സല്ലാപത്തിൽ ഏർപ്പെടുന്നതിനിടെ സ്റ്റേഷൻ വിട്ടു പോയ ട്രെയിൻ പിടിച്ചിടാൻ കാമുകൻ ഒപ്പിച്ചത് ഒരു ഒന്നൊന്നര പണി.

കാമുകിയുമായി പ്രണയ സല്ലാപത്തിൽ ഏർപ്പെടുന്നതിനിടെ ട്രെയിൻ പോയി; ട്രെയിൻ അടുത്ത സ്റ്റേഷനിൽ പിടിച്ചിടാന്‍ കാമുകന്‍ നടത്തിയത് ‘സ്മാർട്ട് ബോംബ് ഓപ്പറേഷൻ’; ഒടുവില്‍ പിടിയില്‍   1

ഇതിനായി സ്റ്റേഷനിൽ നിന്നും വിട്ടുപോയ ട്രെയിനിൽ ബോംബ് ഉണ്ടെന്ന് അടുത്ത സ്റ്റേഷനിലേക്ക് വിളിച്ച് അറിയിക്കുക ആയിരുന്നു . തുടർന്ന് പിന്നാലെ വന്ന ട്രെയിൻ കയറിയ ഇയാള്‍  വഴിയിൽ പിടിച്ചിട്ട ട്രെയിനിൽ കയറുകയായിരുന്നു ഇയാൾ. എന്നാൽ കാമുകന്റെ ഈ കള്ളത്തരം റെയിൽവേ പോലീസ് കൈയോടെ പിടികൂടി. സൗമിത്ര മൊണ്ഡൽ എന്ന 20 കാരനാണ് ഇത്തരം ഒരു വേല ഒപ്പിച്ച് അറസ്റ്റിൽ ആയിരിക്കുന്നത്. കോഴിക്കോട് റെയിൽവേ പോലീസ് സ്റ്റേഷൻ എസ്ഐ ഐപി ജംഷീദ് ആണ് ഇയാളെ പിടികൂടിയത്.

കഴിഞ്ഞ ഞായറാഴ്ച രാവിലെ കണ്ണൂരിൽ നിന്നും ചെന്നൈയിലേക്ക് പോവുകയായിരുന്നു വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ്സിൽ ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന സൗമിത്ര രാത്രി 10 മണിയോടെയാണ് പ്ലാറ്റ്ഫോമിൽ എത്തിയത്. തുടർന്ന് കാമുകിയുമായി ഫോണിൽ സംസാരിച്ചു സ്റ്റേഷനില്‍ ഇരുന്നു. പ്രണയ സല്ലാപത്തിൽ ഏർപ്പെടുന്നതിനിടയിൽ ട്രെയിൻ കടന്നുപോയത് ഇയാൾ അറിഞ്ഞിരുന്നില്ല. തുടർന്ന് വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് ഷൊർണ്ണൂർ  എത്തിയാൽ ചെന്നൈയിലേക്ക് ട്രെയിൻ കിട്ടുമെന്ന് മനസ്സിലാക്കിയ  ഇയാൾ പിറകിൽ വന്ന സബർക്ക ക്രാന്തി എക്സ്പ്രസ്സിൽ ടിക്കറ്റ് എടുത്ത് യാത്ര ചെയ്തു. വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് 20 മിനിറ്റ് വൈകുകയാണെങ്കിൽ അതിൽ ഹൗറയിലേക്ക് യാത്ര ചെയ്യാൻ കഴിയുമെന്ന് ഇയാൾ മനസ്സിലാക്കി. അങ്ങനെയാണ് മനസ്സിൽ ബോംബ് ഐഡിയ ഉദിച്ചത്. ഉടൻതന്നെ ഇയാൾ പോലീസ് കൺട്രോൾ റൂമിൽ വിളിച്ച് വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിൽ ഒരു ബക്കറ്റിൽ ബോംബ് വച്ചിട്ടുണ്ട് എന്ന വ്യാജ സന്ദേശം  അറിയിച്ചു. കണ്ണൂർ സ്റ്റേഷനിൽ വച്ച് രണ്ടുപേർ പറയുന്നത് താൻ കേട്ടു എന്നാണ് ഇയാൾ പറഞ്ഞത്.

ഇതോടെ ട്രെയിൻ വഴിയില്‍ പിടിച്ചിട്ടു. ബോംബ് സ്കോഡും ഡോഗ് സ്കോഡും എത്തി പരിശോധന നടത്തി. ട്രയിന്‍ രണ്ടു മണിക്കൂർ വൈകുകയും ചെയ്തു. വിവരം നൽകിയ ആളിനെ തിരികെ വിളിച്ചെങ്കിലും ഇയാളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരുന്നതിനാൽ കണ്ടെത്താൻ കഴിഞ്ഞില്ല. സബർക്ക എക്സ്പ്രസ് ഷൊർണൂരിൽ എത്തിയപ്പോൾ ഇയാൾ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ്സിലേക്ക് മാറിക്കയറി. തൻറെ പ്ലാൻ വിജയിച്ച വിവരം കാമുകിയെ വിളിച്ച് അറിയിക്കുകയും ചെയ്തു. തുടർന്ന് മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തി അന്വേഷണത്തിൽ പ്രതി വെസ്റ്റ് ബംഗാൾ സ്വദേശിയാണെന്ന് പോലീസിനു മനസ്സിലായി. ഇയാള്‍ എസ്-9  കോച്ചിൽ റിസർവേഷനില്‍ ഉള്ളതായി കണ്ടെത്തി. പിന്നീട് ഇയാളെ റയില്‍വേ പോലീസ് പിടികൂടി.

Exit mobile version