ദിലീപ് കുറ്റക്കാരനാണെന്ന് തീരുമാനിച്ചത് ആരാണ്; കോടതി പറയുന്നത് വരെ ദിലീപ് നിരപരാധിയാണ്; അടൂർ ഗോപാലകൃഷ്ണൻ

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് കുറ്റക്കാരൻ ആണെന്ന് താന്‍ കരുതുന്നില്ലെന്നും കോടതി പറയുന്നത് വരെ ദിലീപ് നിരപരാധി ആണെന്നും അടൂർ ഗോപാലകൃഷ്ണൻ അഭിപ്രായപ്പെട്ടു. കെ ആര്‍ നാരായണൻ ഇൻസ്റ്റ്യൂട്ട് ചെയർമാൻ സ്ഥാനത്തു നിന്നും രാജി വച്ച കാര്യം അറിയിക്കുന്നതിനു വേണ്ടി വിളിച്ചു ചേർത്ത പത്ര സമ്മേളനത്തിലാണ് അദ്ദേഹം ഈ പ്രതികരണം നടത്തിയത്.

ദിലീപ് കുറ്റക്കാരനാണെന്ന് തീരുമാനിച്ചത് ആരാണ്; കോടതി പറയുന്നത് വരെ ദിലീപ് നിരപരാധിയാണ്; അടൂർ ഗോപാലകൃഷ്ണൻ 1

നടിയെ ആക്രമിച്ച കേസിൽ ദിലീപ് കുറ്റക്കാരനാണ് എന്ന് തീരുമാനിച്ചത് ആരാണെന്ന് അടൂർ ചോദിക്കുന്നു . ഒരിക്കലും ഈ കേസ്സില്‍ സിലീപ് തെറ്റുകാരനാണെന്ന് കോടതി പറഞ്ഞിട്ടില്ല . കോടതി അങ്ങനെ പറയുന്നതു വരെ  ദിലീപ് നിരപരാധിയാണ് എന്ന് മാത്രമേ കരുതാൻ തരമുള്ളൂ എന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ചോദ്യങ്ങള്‍ ചോദിച്ച മാധ്യമ പ്രവര്‍ത്തകാരോട് അദ്ദേഹം ക്ഷോഭിക്കുകയും ചെയ്തു .  

കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ സ്ഥാനം രാജി വച്ച ശങ്കർ മോഹനനെ വിളിച്ചു വരുത്തി അപമാനിക്കുകയാണ് ചെയ്തത് എന്നും അദ്ദേഹത്തിന് എതിരെ ഇല്ലാ കഥകൾ പ്രചരിപ്പിക്കുകയാണ് ചെയ്തതെന്നും അടൂർ ആരോപിച്ചു . ശങ്കർ മോഹനൻ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജോലിക്കാരെ കൊണ്ട് കുളിമുറി കഴുകിപ്പിച്ചു എന്ന് തുടങ്ങിയ സാമാന്യ ബുദ്ധിക്ക് നിരക്കാത്ത ആരോപണങ്ങളാണ് ഉന്നയിക്കപ്പെട്ടത് എന്നും അടൂർ കൂട്ടിച്ചേർത്തു.

ഒരു ദളിത് ക്ലർക്ക് വിദ്യാർത്ഥികളെ ആകെ സ്വാധീനിച്ചാണ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഇത്രയും വിഷയം വലുതാക്കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.  ആത്മാർത്ഥ സേവനം നടത്തിയ ചുരുക്കം ചിലരെ കെട്ടു കെട്ടിക്കുന്നതിന് വേണ്ടിയാണ് സമരം നടത്തിയത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version