മദ്യം തലയ്ക്കു പിടിച്ചപ്പോൾ കള്ളൻ അറിയാതെ സത്യം പറഞ്ഞു; പഞ്ചായത്ത് മെമ്പറുടെ സഹായത്തോടെ പൊളിഞ്ഞത് വമ്പൻ മോഷണ പദ്ധതി

മദ്യപിച്ചപ്പോൾ കള്ളൻ  പഞ്ചായത്ത് മെമ്പറോട് തന്റെ മോഷണ പദ്ധതി അറിയാതെ പറഞ്ഞു പോയി. ഇതോടെ പൊളിഞ്ഞത് ഏറെ നാളുകൾ എടുത്ത് കള്ളൻ പ്ലാൻ ചെയ്ത ലക്ഷങ്ങളുടെ ബൃഹത്തായ ഒരു പമോഷണ ദ്ധതിയാണ്. നെടുംകണ്ടത്താണ് ഈ സംഭവം നടന്നത്.

മദ്യം തലയ്ക്കു പിടിച്ചപ്പോൾ കള്ളൻ അറിയാതെ സത്യം പറഞ്ഞു; പഞ്ചായത്ത് മെമ്പറുടെ സഹായത്തോടെ പൊളിഞ്ഞത് വമ്പൻ മോഷണ പദ്ധതി 1

നെടുങ്കണ്ടത്ത് നിരവധി കുടുംബങ്ങൾക്ക് ജലവിതരണം നടത്തുന്നതിന് വേണ്ടി തയ്യാറാക്കിയ കുടിവെള്ള പദ്ധതിയുടെ രണ്ടു ലക്ഷം രൂപ വില വരുന്ന മോട്ടറും പൈപ്പുകളും മുഷ്ടിക്കാൻ ആണ് കള്ളൻമാര്‍ പദ്ധതി ഇട്ടത്. ഇതാണ് മദ്യം തലയ്ക്കു പിടിച്ചപ്പോൾ പഞ്ചായത്ത് മെമ്പറോട് അറിയാതെ വെളിപ്പെടുത്തിയത്. നെടുങ്കണ്ടം പഞ്ചായത്തിലെ പതിനേഴാം വാർഡിലുള്ള ജലനിധിയുടെ ടാങ്കിൽ സ്ഥാപിച്ചിട്ടുള്ള മോട്ടോറും പൈപ്പുകളും മോഷ്ടിക്കാൻ ആണ് കള്ളൻ തീരുമാനിച്ചത്. ഇതാണ് മദ്യം  തലക്ക് പിടിച്ചതിന്റെ പുറത്ത് വിളിച്ചു പറഞ്ഞത്.

മോഷണ സംഘത്തില്‍ ഉള്‍പ്പെട്ട ഒരാള്‍  പഞ്ചായത്ത് മെമ്പർ ഷിബുവിനോട് പണം കടം ചോദിച്ചു. ഷിബു  പണം നൽകി. ആ സന്തോഷത്തിൽ താൻ ഉൾപ്പെട്ട മോഷണ പദ്ധതിയെ കുറിച്ച് ഇയാൾ മെമ്പറോട് മനസ്സു തുറന്നു. ഇതോടെ മെമ്പർ ആളെയും കൂട്ടി ടാങ്ക് വിശദമായി പരിശോധിച്ചപ്പോൾ മോഷണത്തിന്റെ ശ്രമം നടന്നതായി മനസ്സിലായി. കോൺക്രീറ്റ് തകർത്ത നിലയിലും പൈപ്പുകൾ അഴിച്ചു വച്ച നിലയിലും ആയിരുന്നു. തുടർന്ന് നാട്ടുകാർ വിവരം പോലീസിൽ അറിയിച്ചു. ഇനി വീണ്ടും പൈപ്പും മറ്റും പുനസ്ഥാപിക്കണമെങ്കിൽ 20,000 രൂപ മുടക്കണം. പല ആറ്റകുറ്റപ്പണികൾ ചെയ്യേണ്ടതായി വരും. ഈ പ്രദേശത്ത് ജലവിതരണ പദ്ധതി നടപ്പാക്കുന്നത് ഒന്നരക്കോടി രൂപയോളം മുടക്കിയാണ്.

Exit mobile version